മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ കൂടെ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘അമ്പിളി അമ്മാവന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമയിലേക്കുള്ള വരവ്. അജയകുമാര്‍ എന്നാണ് യഥാര്‍ഥ പേര് എങ്കിലും മലയാള സിനിമാ ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഗിന്നസ് പക്രു എന്ന് വിളിച്ചു. ജീവിതത്തോടെ എപ്പോഴും നര്‍മ്മത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയും നോക്കി കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പക്രു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഗിന്നസ് പക്രു.
View this post on Instagram
ഇപ്പോഴിതാ, അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.മഴയത്ത് വലിയൊരു കുടയും പിടിച്ചു നടന്നു വരുന്ന പക്രുവിനെയാണ് വീഡിയോയില്‍ കാണുക. പതിവുപോലെ രസകരമായ,നര്‍മ്മം തുളുമ്പുന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് പക്രു നല്‍കിയിരിക്കുന്നത്, “റിസ്ക് അത് എടുക്കാനുള്ളതാണ്. “വലിയ പിടിപാടുള്ള ഞാന്‍ ” എന്നാണ് മറ്റൊരു ചിത്രത്തിന് പക്രു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്.
View this post on Instagram
വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാര്‍ച്ചില്‍ ഗായത്രി മോഹനെ വിവാഹം ചെയ്തു.ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാര്‍ പിന്നീട് നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ (64.008 cm height) എന്ന ഗിന്നസ് റെക്കോര്‍ഡും പക്രു കരസ്ഥമാക്കി.