Connect with us

Hi, what are you looking for?

Stories

ജയിലില്‍ നിന്നും റിലീസാകാന്‍ കാരണം മറ്റൊരു സിനിമയാണ്…!

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതനും ഇഷ്ട നടനുമാണ് അശോകൻ..കോമഡി വേഷങ്ങൾകൊണ്ടും വില്ലൻ വേഷങ്ങൾകൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അശോകൻ.. അശോകനെ മയക്കുമരുന്നു കേസിൽ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. ആർക്കും പരിചിതമല്ലാത്ത ആ കഥ പങ്ക് വെച്ചതും അശോകൻ തന്നെയാണ്, വർഷങ്ങൾക്ക് മുന്നേ തനിക്ക് സംഭവിച്ച അനുഭവം അശോകൻ തൻ്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് പ്രേക്ഷകരോട് പങ്ക് വെച്ചത്.988-ൽ ഖത്തർ പൊലീസാണ് അശോകനെ അറസ്റ്റു ചെയ്തത്. ജീവിതം അവസാനിച്ചു എന്നുകരുതി കരഞ്ഞ നാളുകളായിരുന്നു അതെന്ന് അശോകന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
1988-ല്‍ ആണ് ഈ സംഭവം. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. അപ്പോള്‍ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു.ഞങ്ങള്‍ വല്ലാതെ ഭയന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. മുറിയിലെ കാര്‍പ്പറ്റ് പൊക്കി നോക്കിയും ബെഡൊക്കെ കത്തി കൊണ്ടി കീറി നോക്കിയും ബാത്ത്‌റൂം, ബാഗ്, അലമാര എല്ലാം വിശദമായി തിരഞ്ഞു. ഒരു മണിക്കൂറിന് ശേഷം അവര്‍ ഞങ്ങളെ ഖത്തറിലെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി. അപ്പോഴാണ് അവര്‍ സിഐഡികളാണെന്ന് മനസ്സിലായത്.അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കി, പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖത്ത് ഒരുപാട് അടി കിട്ടി വല്ലാതെ ചുവന്നിരിക്കുന്നു. അതിന് ശേഷം ഞങ്ങളെ ജയിലില്‍ കൊണ്ടുപോയി രണ്ട് സെല്ലിലിട്ട് പൂട്ടി. ഇത് സ്വപ്‌നമാണോ എന്നൊക്കെ ചിന്തിച്ചു പോയി.എനിക്കൊപ്പം രണ്ട് പാകിസ്ഥാനി തടവുകാരാണ് ഉണ്ടായിരുന്നത്. ഞാന്‍ കരയുകയാണ് അവര്‍ സമാധാനിപ്പിച്ചു. ഇനി ജീവിതത്തില്‍ ഇവിടെ നിന്നും ഇറങ്ങാന്‍ പറ്റില്ലെന്ന് തോന്നി. സെല്ലില്‍ കിടന്ന് കരയുക എന്നല്ലാതെ വേറൊന്നും ചെയ്യാനുണ്ടായില്ല. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ മുമ്പ് മലയാളികള്‍ മുമ്പ് കിടന്നിരുന്ന സെല്ലിലാണ് താന്‍ കിടന്നത് എന്ന് മനസ്സിലായി.ഇതോടെ ഞാന്‍ അമ്മയെ കുറിച്ചോര്‍ത്തു. ഇനി ഇറങ്ങാന്‍ സാധിക്കില്ലെന്ന് വിചാരിച്ചു. 10 മണി ആയപ്പോ ഞങ്ങളുടെ സ്‌പോണ്‍സര്‍ എത്തി. കുഴപ്പമില്ലെന്ന് പറഞ്ഞു. അവിടെയുള്ള പൊലീസുകാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനെയും കമല്‍ഹാസനെയും മാത്രമേ അറിയുകയുള്ളുവായിരുന്നു. യൂ അമിതാഭ് ബച്ചന്‍ ഫ്രണ്ട് എന്നൊരാള്‍ വന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ സിനിമ മാത്രമേ കണ്ടിട്ടുള്ളു. എങ്കിലും യെസ് എന്ന് പറഞ്ഞു.പിന്നീട് മറ്റൊരു അറബി എത്തി യൂ കമല്‍ഹാസന്‍ ഫ്രണ്ട് എന്ന ചോദിച്ചു അതിനും യെസ് എന്ന് പറഞ്ഞു. പതിനൊന്നര മണിയായപ്പോള്‍ ഒരു അറബി വന്ന് എന്നെ കൂട്ടികൊണ്ടു പോയി. അപ്പോഴാണ് കാര്യം മനസ്സിലായത്. ഡ്രഗ് അഡിക്ട് ആയി ഞാന്‍ അഭിനയിച്ച സിനിമയിലെ സ്റ്റില്‍സ് കട്ട് ചെയ്ത് ആരോ അയച്ച് പാര വെച്ചതാണ്. സിനിമ കാരണം ജയിലില്‍ കൊണ്ടിട്ടു.ജയിലില്‍ നിന്നും റിലീസാകാന്‍ കാരണം മറ്റൊരു സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ അനന്തരം. സിനിമയെ കുറിച്ച് ഗള്‍ഫിലെ ഒരു പത്രത്തില്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന പത്രവാര്‍ത്ത. അതില്‍ സിനിമയെ കുറിച്ചും എന്നെ കുറിച്ചും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. സ്‌പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...