ഒരു സമയത്ത് മോളിവുഡ് സിനിമാ രംഗത്ത് മിന്നി തിളങ്ങിയ നടനാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോളിതാ അദ്ദേഹത്തിന്റെ ബോക്സ് ഓഫീസില്‍ വലിയ രീതിയിൽ പരാജയപ്പെട്ട ഒരു ചിത്രത്തെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ്. ‘കൃഷ്ണ ഗോപാല്‍കൃഷ്ണ’ എന്ന സിനിമ താന്‍ ചെയ്ത സിനിമകളിൽ വളരെ ഏറെ ശക്തമായ സിനിമയാണെന്നും ഒരു ഇന്ത്യന്‍ ഭര്‍ത്താവിനെ ഇത്രയും മനോഹരമായി കാണിച്ച മറ്റൊരു സിനിമ ഇല്ലെന്നും ചിത്രത്തിന്റെ ആ ഓര്‍മ്മകളെ കുറിച്ച് ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കുന്നു.
ബാലചന്ദ്ര മേനോൻ കുറിച്ചത് ഇങ്ങനെ…..
‘കൃഷ്ണ ഗോപാല്‍കൃഷ്ണ’ എന്ന സിനിമയെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ ഇന്നും പറയുന്നു അത് എന്റെ ഏറ്റവും നല്ല സിനിമയാണെന്ന്. അതിനെതിരായി ചില ലോബി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊക്കെ എനിക്ക് വ്യക്തമായി അറിയാം. ഒരു ഇന്ത്യന്‍ ഭര്‍ത്താവിനെ ഇത്രയും എഫക്ടീവായി കാണിച്ച മറ്റൊരു സിനിമയുണ്ടാകില്ല. എല്ലാവരും ഭാര്യയുടെ ദൈനതയെ ഫോക്കസ് ചെയ്തപ്പോള്‍ ഞാന്‍ ഒരു ഭര്‍ത്താവിന്റെ ജീവിത പരിസരങ്ങളിലേക്കാണ് ക്യാമറ തിരിച്ചത്.
‘കൃഷ്ണ ഗോപാല്‍കൃഷ്ണ’ ഒരു മികച്ച സിനിമയാണെന്ന് ഇന്നും എന്നോട് ഓരോരുത്തര്‍ പറയാറുണ്ട്. അതൊരു മോശം സിനിമയായി എനിക്ക് തോന്നിയിട്ടില്ല.അന്ന് അങ്ങനെ പറഞ്ഞവര്‍ ഉണ്ടാകും. അത് ആ സിനിമയ്ക്ക് എതിരെ പ്രവര്‍ത്തിച്ച ലോബിയാണ്. അങ്ങനെയൊരു എതിരഭിപ്രായം എന്ത് കൊണ്ട് ഉണ്ടായി എന്ന് എനിക്ക് അറിയില്ല. വളരെ മികച്ച സാങ്കേതിക മികവ് വെളിവാക്കിയ സിനിമ എടുത്ത ആളല്ല ഞാന്‍. എന്റെ കഥാപരിസരങ്ങള്‍ കുടുംബത്തിന്റെ ചുറ്റു വട്ടങ്ങളിലേക്ക് ഒതുങ്ങി നിന്നതാണ്’. ബാലചന്ദ്ര മേനോന്‍ പറയുന്നു.