മലയാള സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട യുവ നടി പാര്‍വതി തിരുവോത്ത് വളരെ ശക്തമായ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്‌തു വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന് നേരെ കടുത്ത വിമര്‍ശനങ്ങൾ ഉയർന്നത്. അതെ പോലെ വലിയ രീതിയിൽ സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. ഇപ്പോളിതാ ഈ ആക്രമണത്തിന് മറുപടി എന്നോണം പാർവതി രംഗത്ത് വന്നിയിരിക്കുകയാണ്. വേടന്റെ ആ പോസ്റ്റിന് ചെയ്‌ത ലൈക് പിന്‍വലിച്ച് പരസ്യമായി പാര്‍വതി ഖേദം പ്രകടിപ്പിച്ചെങ്കിലും താരത്തിനെതിരെയുള്ള സൈബര്‍ ആക്രമണം ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഈ പ്രതികരണം ഇതിന്റെ പശ്ചാത്തലത്തിലാണ് . ആദ്യമായല്ല ഇങ്ങനെയൊരു ആക്രമണം നേരിടുന്നതെന്നും അതെ പോലെ ഇത് അവസാനത്തേതും ആയിരിക്കില്ല. താരത്തിൻെറ വളരെ ശക്തമായ നിലപാടുകളോട് വളരെ കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നില്‍.. അതെ പോലെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി.
പാര്‍വതിയുടെ വാക്കുകൾ ഇങ്ങനെ…..
ആദ്യമായി ഒന്നുമല്ല ഇങ്ങനെ സംഭവിക്കുന്നത്. അത് കൊണ്ട് തന്നെ ഇത് അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്‌കാരത്തോടാണ് നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത്.
ഞാന്‍ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ല. അതേസമയം നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും.പാർവതി വ്യക്തമാക്കി.