ഒരു മികച്ച അവതാരകനായി തിളങ്ങി മലയാള സിനിമാലോകത്തിലേക്കെത്തിയ താരമാണ് അലക്സാണ്ടര്‍ പ്രശാന്ത്. സിനിമയോടും അതെ പോലെ തന്നെ അഭിനയത്തോടുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നല്ലൊരു നടനായി മാറാൻ താരത്തിനെ പ്രേരിപ്പിച്ചതിന്റെ പ്രധാനപ്പെട്ട ഘടകം. ഈ കഴിഞ്ഞ 19 വർഷമായി സിനിമാ രംഗത്ത് സജീവമായി ഉണ്ടെങ്കിലും പ്രശാന്തിനെ തേടി അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ വന്നുതുടങ്ങിയത് ഈ അടുത്ത സമയത്താണ്. താരത്തിന് കിട്ടുന്നതെല്ലാം മുഖത്തുനിന്നും കയ്യെടുക്കാന്‍ തോന്നാത്ത കഥാപാത്രങ്ങളാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് വ്യക്തമാക്കി.
അലക്സാണ്ടര്‍ പ്രശാന്തിന്റെ വാക്കുകള്‍ ഇങ്ങനെ.
‘മുഖത്തു നിന്ന് കയ്യെടുക്കാന്‍ തോന്നില്ല എന്ന് പറയുമ്ബോള്‍ കൊച്ചുകുട്ടികളുടെ മുഖത്തൊക്കെ നമ്മളിങ്ങനെ പിടിക്കില്ലേ അതുപോലെ സ്നേഹത്തോടെ ആവണം എന്നാണ് ആഗ്രഹം. പക്ഷേ, എന്തോ എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ചെറിയ തല്ലുകൊള്ളി സ്വഭാവമുണ്ട്. ഒരു നടനെന്ന നിലയില്‍ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാള്‍, എനിക്കിഷ്ടം അല്‍പം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്.
ശ്രദ്ധിക്കപ്പെടുക എന്നതാണല്ലോ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കാര്യം. കഴിഞ്ഞ പത്തൊമ്ബത് വര്‍ഷമായി നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ശ്രദ്ധ ലഭിച്ചിട്ടുള്ള വേഷങ്ങള്‍ ആണെങ്കില്‍ ഒരെണ്ണം തരാന്‍ തോന്നുന്ന കഥാപാത്രങ്ങളും.’ പ്രശാന്ത് പറയുന്നു.