മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് കനിഹ. ധാരാളം ഹിറ്റ് ചിത്രങ്ങളില്‍ കനിഹ നായികയായിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. വിവാഹശേഷവും താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, സിനിമ ജീവിതത്തിനും കുടുംബ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന താരമാണ് കനിഹ. ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കോബ്രയാണ് കനിഹയുടെ പുറത്തിറങ്ങാനുള്ള ചിത്രം , ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ച ചില കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.
കനിഹയുടെ വാക്കുകള്‍ ഇങ്ങനെ, ‘ജീവിതം എങ്ങിനെയാണോ വരുന്നത് അങ്ങനെ തന്നെ മുന്നോട്ട് പോവുക എന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് വര്‍ഷം മുന്‍പ് എന്റെ ആഗ്രഹം ഒരു എഞ്ചിനിയര്‍ ആവണം എന്നായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം സഫലീകരിച്ചു.
ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തി. ഇനി എന്റെ ആഗ്രഹം നല്ല സിനിമകളുടെ ഭാഗമാവുക എന്നാണ്. ഇന്റസ്ട്രിയില്‍ നിന്ന് പുറത്ത് പോയാലും ആളുകള്‍ എന്നെ ഓര്‍ക്കണം.പഴശ്ശിരാജ പോലൊരു സിനിമയില്‍ എനിക്ക് ഭാഗമാവാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകളുടെ മനസ്സില്‍ ആ സിനിമയും കഥാപാത്രങ്ങളും ഉണ്ടാവും. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോഴും ആളുകള്‍ എങ്ങിനെയാണോ സംസാരിക്കുന്നത് അത് പോലെ പഴശ്ശിരാജയെ കുറിച്ചും പറയും. എനിക്ക് ആളുകളുടെ ഹൃദയമാണ് വേണ്ടത്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ ആളാണ്. ചെറിയ കാര്യത്തിന് പോലും പെട്ടന്ന് കരയും. അറിയാത്തവര്‍ എന്തെങ്കലും പറഞ്ഞാല്‍ അവരുടെ മുന്നില്‍ നിന്ന് കരഞ്ഞില്ലെങ്കിലും, മുറിയില്‍ പോയി കരയും. അത് മാത്രം മാറ്റി എടുക്കണം’ എന്നാണ് 2017 ല്‍ നല്‍കിയ അഭിമുഖത്തില്‍ കനിഹ പറഞ്ഞിട്ടുള്ളത്.
ആ പറഞ്ഞതിലൊന്നും ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിലാണ് കനിഹ ഇപ്പോള്‍ സ്വയം അഭിമാനിക്കുന്നത്. എന്റെ ജീവിത ലക്ഷ്യം ഇപ്പോഴും സമാനമാണ്. വരുന്നത് പോലെ ജീവിയ്ക്കുക.. സന്തോഷം കണ്ടെത്തുക. പക്ഷെ കരയുന്ന സ്വഭാവം മാത്രം മാറ്റാന്‍ കഴിഞ്ഞിട്ടില്ല’ എന്നും കനിഹ പറയുന്നു.