ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രദർശനത്തിന് എത്തിയ ചിത്രമാണ് ചതുർമുഖം. ചിത്രം ആദ്യം റിലീസ് ചെയ്യാൻ നിൽക്കെയാണ് കോവിഡ് വ്യാപനം മൂലം റിലീസ് മാറ്റി വെക്കുകയായിരുന്നു. മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം കഴിഞ്ഞ ദിവസം ആണ് പ്രദർശനത്തിന് എത്തിയത്. മലയാളത്തിൽ ആദ്യ ടെക്നോ ഹൊറർ മൂവി ആണ് ചതുർമുഖം. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. കണ്ടവർ എല്ലാം തന്നെ വളരെ നല്ല അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
ചിത്രത്തിന്റെ പ്രമേയം എന്തെന്നാൽ നാം മരിച്ചാലും നമ്മളിലെ ആ ഊർജം മറ്റൊരു രൂപത്തിലായി മാറുന്നു, ആ ഊർജമാണ് ചിത്രത്തിലെ നാലാമത്തെ മുഖം. മറ്റു മൂന്നു മുഖങ്ങളായി മഞ്ജു വാര്യരും സണ്ണി വെയ്നും അലൻസിയറുമെത്തുന്നു. മലയാള സിനിമയ്ക്ക് സ്വപ്നം മാത്രമായി നിന്നിരുന്ന ടെക്നോ ഹൊറർ മലയാളികൾക്ക് മുന്നിൽ സാഫല്യം ആയിരിക്കുകയാണ് ഈ ചിത്രത്തിൽ കൂടി. പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിക്കൊടുള്ള ആദ്യ രണ്ടു ഭാഗവും കിടിലൻ ട്വിസ്റ്റുമായുള്ള രണ്ടാം ഭാഗവും കൂടി ആകുമ്പോഴേക്കും മലയാള സിനിമ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഹൊറർ ചിത്രമായി ചതുർമുഖത്തെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്.
പതിവ് പ്രേത പടങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ത ശൈലിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ. മൂവരുടെയും പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ല. നിരവധി പ്രേക്ഷകരാണ് സിനിമ കണ്ടതിനു ശേഷം തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ പോസിറ്റീവ് റിവ്യൂ സോഷ്യൽ മീഡിയയിൽ ലഭിച്ച ചിത്രമായി ചതുർമുഖം മാറിയിരിക്കുകയാണ്.