നാല് പതിറ്റാണ്ടുകളിലേറെയായി സിനിമാലോകത്തുള്ള സൂപ്പര്‍ താരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഫെബ്രുവരി 22നായിരുന്നു സിനിമയുടെ പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങിയിരുന്നത്.ഗാര്‍ഡിയന്‍ ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്, ഇതിന്റെ ചിത്രം പുറത്ത് വിട്ടത് മോഹൻലാൽ തന്നെയാണ്, ഒപ്പം ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജ്യോതി മദ്നാനി ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്.’ബറോസ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പോർച്ചുഗീസ് കഥാ പശ്ചാത്തലത്തിലുള്ള സിനിമയിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ ഒട്ടനവധി വിദേശതാരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് സൂചന. പ്രമുഖ പിയാനിസ്റ്റും പ്രായം കുറഞ്ഞ സംഗീത സംവിധായകനുമായ ലിഡിയൻ നാദസ്വരമാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.