ടിക് ടോക് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിലൂടെ ജനപിന്തുണ നേടിയെടുത്ത താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ ഈ വര്‍ഷമാണ് വിവാഹിതയാവുന്നത്. വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന അര്ജുന് സോമശേഖറുമായിട്ടായിരുന്നു സൗഭാഗ്യയുടെ വിവാഹം. ഫെബ്രുവരി 19, 20 ദിവസങ്ങളിലായി നടന്ന വിവാഹം വലിയ തരംഗമായിരുന്നു. സൗഭാഗ്യയുമായുള്ള വിവാഹശേഷമാണ് അർജുൻ ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയിക്കാൻ തുടങ്ങിത്, എന്നാൽ പരമ്പരയിൽ എത്തിയ ശേഷം അതിൽ നിന്നും അർജുൻ പിന്മാറുക ആയിരുന്നു, അതിനുള്ള കാരണം പറയാതെയാണ് അർജുൻ പരമ്പരയിൽ നിന്നും പിൻവാങ്ങിയത്,
തനിക്ക് നൃത്ത സസ്കൂളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്നായിരുന്നു അർജുൻ പറഞ്ഞത്. എന്നാലിപ്പോൾ അർജുൻ പിന്മാറിയതിനെക്കുറിച്ച് പറയുകയാണ് സൗഭാഗ്യ, ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്, അർജുൻ മാറിയതിനുള്ള കാരണം ഇതുവരെ പറഞ്ഞത് ഒന്നുമില്ലായിരുന്നു, കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശനം ഉണ്ടാക്കാൻ താല്പര്യം ഇല്ല, തുടർന്ന് ഒന്നും ചോദിക്കരുത് എന്നുമാണ് സൗഭാഗ്യ പറഞ്ഞത്.
ചക്കപ്പഴമെന്ന പരമ്പരയില്‍ ശിവന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനായിരുന്നു. അടുത്തിടെയായിരുന്നു താരം ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. തിരുവനന്തപുരം ശൈലിയിലെ സംസാരമായിരുന്നു സംവിധായകനെ ആകര്‍ഷിച്ചതെന്നും താരം പറഞ്ഞിരുന്നു ചക്കപ്പഴം ചെയ്തപ്പോള്‍ നന്നായി എന്ജോയ് ചെയ്തിരുന്നു. അവസാനനിമിഷം വരേയും അടിപൊളിയായിരുന്നു എന്നാണ് അർജുൻ പറയുന്നത്