സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തിയവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴയും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമൊക്കെ ചെയ്യുന്ന സമയത്ത് ഇവരുടെ ഉള്ളിലും പ്രണയമഴയായിരുന്നുവെന്ന്‌സുഹൃത്തുക്കളും പറഞ്ഞിരുന്നു. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ സംയുക്ത വര്‍മ്മ അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു. കുടുംബകാര്യങ്ങളും മറ്റുമൊക്കെയായി തിരക്കിലാണ് താരം. യോഗയില്‍ ഉപരിപഠനം നടത്തുന്നുണ്ട് സംയുക്ത വര്‍മ്മ. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്.
കഴിഞ്ഞ ദിവസമാണ് സംയുക്തയുടെ കസിന്റെ മകൾ ഉത്തരയുടെ വിവാഹം, ഉത്തരയുടെ വിവാഹ വേദിയിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് ബിജുമേനോനും സംയുക്തയും ആണ്, ഇപ്പോൾ ഉത്തരയുടെ വിവാഹ റിസപ്ഷനിൽ നിന്നും പുറത്ത് വന്ന ചിത്രങ്ങൾ ആണ് സൊസിലെ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, അതി സുന്ദരി ആയിട്ടാണ് താരം എത്തിയിരിയ്ക്കുന്നത്, സംയുക്ത അണിഞ്ഞിരുന്ന ആഭരണങ്ങൾ ആയിരുന്നു പ്രത്യേകത. കഴുത്തിൽ ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള മാല, കാതിൽ കൊടുങ്ങല്ലൂരമ്മയുടെ ചിത്രമുള്ള ജിമ്മിക്ക എന്നിവ ആയിരുന്നു താരംധരിച്ചിരുന്നത് . സംയുക്ത വര്‍മ്മയുടെ അമ്മയുടെ അനിയത്തിയുടെ മകളാണ് ഉത്തര
വിവാഹ ചടങ്ങുകളിലും സംയുക്ത എത്തിയിരുന്നു, ഉത്തരക്ക് വിവാഹ ആശംസകൾ സംയുക്ത എത്തിയിരുന്നു, സ്‌നേഹമെന്നാല്‍ എല്ലാ കാര്യങ്ങളും അംഗീകരിക്കുകയെന്നോ, കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയെന്നോ ഒരിക്കലും വഴക്ക് കൂടാതെ ഇരിക്കുകയെന്നോ അല്ല. മോശം സമയങ്ങള്‍ കടന്ന് പോവുമ്പോഴും ഒന്നിച്ചുണ്ടായിരിക്കുക എന്നതാണ്, ഉത്തരയ്ക്കും നിതേഷിനും വിവാഹമംഗളാശംസകള്‍ എന്നാണ് സംയുക്ത കുറിച്ചത്. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്