ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് അനുഷ്ക ഷെട്ടി. മോളിവുഡ് സിനിമാലോകത്തും അനുഷ്കയ്ക്ക് ധാരാളം ആരാധകരുണ്ട്.അതെ പോലെ സോഷ്യല്‍ മീഡിയ ആരാധകരും മിക്കപ്പോഴും അനുഷ്കയുടെ സ്വകാര്യ ജീവിതത്തിന് കുറിച്ച് ചർച്ച ചെയ്യുന്നത് പതിവാണ്.കുറച്ചു നാളുകൾ മുൻപ് ബാഹുബലി നായകന് പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയമാണെന്ന് പ്രചരണമുണ്ടായിരുന്നു. ഇവർ രണ്ടുപേരും ഒരുമിച്ചു പല വേദികളും കണ്ടതായിരുന്നു ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ക്ക് പ്രധാന കാരണം. പക്ഷെ തങ്ങള്‍ പ്രണയത്തിലാണെന്നത് വ്യാജ വാര്‍ത്തയാണെന്ന് ഇരുവരും അപ്പോഴെല്ലാം തിരുത്തുകയായിരുന്നു.

Anushka Shetty4
വീണ്ടും ഇപ്പോഴിതാ അനുഷ്കയുടെ സ്വകാര്യ ജീവിതകുറിച്ചുള്ള കാര്യങ്ങൾ വാര്‍ത്തകളില്‍ നിറയുകയാണ്. ഈ പ്രാവിശ്യം അനുഷ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങള്‍. വരന് അനുഷ്കയേക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്തയോട് അനുഷ്ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.നേരത്തെ ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതിന് ശേഷം ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്ക തന്നെ രംഗത്ത് എത്തുകയായിരുന്നു.

Anushka Shetty
രാഘവേന്ദ്ര റാവുവിന്റെ മകനുമായും അനുഷ്കയെ ചിലര്‍ ചേര്‍ത്തുവച്ച് പ്രചരണം നടത്തിയിരുന്നു. എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.നിശബ്ദമായിരുന്നു അനുഷ്കയുടെ അവസാനം റിലീസ് ചെയ്ത സിനിമ. ആര് മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ജതി രത്നലു താരം നവീന്‍ പൊളിഷെട്ടിയോടൊപ്പമുള്ള സിനിമയാണ് അനുഷ്കയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്.
