മോളിവുഡ് സിനിമാ ലോകത്തിലെ യുവപ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍.സമയം കിട്ടുമ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ആരാധകരുമായി തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വളരെ മനോഹരമായ വീഡിയോ യുവ ആരാധികമാരെ എല്ലാവരെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അത് കൊണ്ട് തണ്ണീർ ഈ വീഡിയോയില്‍ ഉണ്ണിയുടെ കൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ സാധിക്കുന്നുണ്ട്. ഏവര്‍ക്കും അറിയേണ്ടത് ഇതാ ആരാണെന്നാണ്.
‘സത്യസന്ധമായി പറഞ്ഞാല്‍ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാര്‍ത്ഥ്യമായിരുന്നു. സ്നേഹത്തിന് നന്ദി,’ എന്ന അടിക്കുറിപ്പോടെയാണ് ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നല്‍കിയ വീഡിയോയാണ് താരം പങ്കുവെച്ചത്.
എന്നാല്‍ വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ വളരെ വ്യത്യസ്ത മായ ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധികമാര്‍. ശരിക്കും പ്രണയത്തിലാണോ? , അയച്ചവര്‍ക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആര്‍ക്കേലും അറിയോ?, ഞങ്ങളുടെ ചങ്ക് തകര്‍ക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.