മലയാളസിനിമാ ലോകത്ത് ഒരു സമയത്ത് വേറിട്ട നിരവധി സിനിമകളുണ്ടായിരുന്നു. അതെ പോലെ പ്രമുഖ സംവിധായകൻ ഐ.വി.ശശിയുടെ സംവിധാനമികവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അവളുടെ രാവുകള്‍’. ആ കാലത്ത് യൗവന മനസ്സിൽ വലിയ സ്വാധിനം നേടിയ സീമയായിരുന്നു അവളുടെ രാവുകളില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോൾ സീമയ്ക്ക് പ്രായം വെറും 19 വയസ്സായിരുന്നു. ഈ ചിത്രത്തിലെ സീമയുടെ കഥാപാത്രത്തിന്റെ പേര് രാജി എന്നായിരുന്നു.
അവളുടെ രാവുകളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ഇന്നുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്ന് ഒരു സമയത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സീമ പറഞ്ഞിരുന്നു. അതിന് ശേഷം തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് അവളുടെ രാവുകളിലെ മികച്ച പ്രകടനത്തിനു ശേഷമാണെന്നും സീമ പറഞ്ഞു. അശ്ലീല സീനുകള്‍ ഉണ്ടെന്നും തുണിക്ക് ഇറക്കം കുറവാണെന്നും അറിഞ്ഞ് തന്നെയാണ് അവളുടെ രാവുകളില്‍ അഭിനയിച്ചതെന്ന് സീമ പറഞ്ഞു. കഥാപാത്രത്തിന്റെ കരുത്ത് കണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും സീമ പറഞ്ഞു.
ഇന്ന് സീമയുടെ 64-ാം ജന്മദിനമാണ്. വളരെ മികച്ച നര്‍ത്തകിയായ ശാന്തിയായാണ് സീമ സിനിമാലോകത്തേക്ക് എത്തുന്നത്. സംവിധായകന്‍ ഐ.വി.ശശിയെയാണ് സീമ വിവാഹം ചെയ്തത്. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.