വേറിട്ട ഹാസ്യ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്ന താരമാണ് കുതിരവട്ടം പപ്പു. അത് കൊണ്ട് തന്നെ ഹാസ്യലോകത്ത് അദ്ദേഹത്തിന് പകരക്കാരൻ ഇല്ലെന്നും തന്നെ നിസംശയം പറയാം. വളരെ മികച്ച കഥാപാത്രങ്ങള്‍ ബാക്കിയാക്കിയായിരുന്നു പ്രിയ താരം സിനിമാലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ ബിനുവു പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി മാറി കൊണ്ടിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് പപ്പുവിന്റെ മകനെയും പ്രേക്ഷകര്‍ മനസ്സിൽ സ്ഥാനം നേടിയത്. താരത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു. അവസാനം പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവയിലെ ജോയ് വരെ.
ഈ നിമിഷത്തിലും പപ്പുവിന്റെ മകന് സോഷ്യല്‍ മീഡിയ നിറഞ്ഞ കൈയ്യടി നേടി കൊടുത്തിരിക്കുകയാണ് ജാവയിലെ ബിനു എന്ന കഥാപാത്രം.സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ആയിട്ടാണ് ഓപ്പേറഷന്‍ ജാവ എന്ന ചിത്രത്തില്‍ ബിനു എത്തുന്നത്. ജോയ് എന്ന കഥാപാത്രത്തെ അത്രയും അഭിനയമികവോടെ തന്നെയാണ് ബിനു അവതരിപ്പിച്ചത്. മലയാള സിനിമ പ്രേമികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രമാകും ബിനുവിന്റെ ജോയി.ഒരിക്കല്‍ പപ്പുവിനെ കുറിച്ച് ബിനു സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഏറെ വൈറലായിരുന്നു. ‘അച്ഛനെ ഓര്‍ക്കുക എന്നത് എളുപ്പമാണ്, അതെന്നും ഓര്‍ക്കാറുണ്ട്.
എന്നാല്‍ അങ്ങയെ നഷ്ടപ്പെടുകയെന്നത് ഏറെ തലവേദനയാണ്. അതൊരിക്കലും വിട്ടുപോകുകയില്ല’, എന്നാണ് ബിനു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം മിന്നാരത്തിലെ പപ്പുവിന്‍റെ കഥാപാത്രത്തിന്‍റെ ചിത്രവും ബിനു ഷെയര്‍ ചെയ്തിരുന്നു.ബിനു പപ്പു ഇതിനകം നിരവധി സിനിമകളില്‍ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുത്തന്‍പണം, സഖാവ്, ലൂസിഫര്‍, വൈറസ്, അമ്ബിളി, രൗദ്രം 2018, ഹെലന്‍ തുടങ്ങിയവ ചിത്രങ്ങളില്‍ ആയിരുന്നു ബിനു പ്രവര്‍ത്തിച്ചത്. ശബ്ദം നല്ല സാമ്യം ഉണ്ട്; നല്ല അഭിനയം. അച്ഛന്‍ ചിരികൊണ്ട് കീഴടക്കി. പപ്പുവിന്റെ മകന്‍ കലക്കും. തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ ആണ് ബിനുവിന് പ്രശംസിച്ചുകൊണ്ട് എത്തുന്നത്.