മോളിവുഡ് സിനിമാ ലോകത്ത് വളരെ മികച്ച പോലീസ് കഥാപാത്രങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നടനാണ് ബിനു പപ്പു. ആദ്യമായി അഭിനയിച്ച സിനിമയില്‍ തന്നെ ജനശ്രദ്ധ നേടിയത് അനശ്വര നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന നിലയിലാണ്. നിലവിൽ ‘മായനദി’ ഉള്‍പ്പെടെ അനേകം സിനിമകളില്‍ പോലീസ് കഥാപാത്രം ചെയ്ത ബിനു പപ്പു എന്ന യുവ താരത്തിന് ലഭിച്ച തികച്ചും വ്യത്യസ്തമായ ഒരു സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.
‘സിനിമാ ലോകത്ത് ഇന്ന് വരെ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതല്‍ അഭിനയിച്ചത് പോലീസ് കഥാ പാത്രങ്ങളിലാണ്. അത് കൊണ്ട് തന്നെ ‘ഓപ്പറേഷന്‍ ജാവ’യിലേക്ക് പോലീസ് കഥാപാത്രത്തിന് വേണ്ടി വിളിച്ചപ്പോള്‍ ആദ്യത്തെ പ്രാവിശ്യം ഞാനില്ലെന്നാണ് പറഞ്ഞത്. ‘ചേട്ടാ ഇത് യൂണിഫോമില്ലാത്ത പോലീസ് ഓഫീസറാണ്’ എന്ന് തരുണ്‍ പറഞ്ഞപ്പോഴാണ് കഥ കേള്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ എനിക്ക് സ്ഥിരം പോലീസ് ഇമേജില്‍ നിന്ന് മാറിയുള്ള കഥാപാതങ്ങള്‍ വരുന്നുണ്ട്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചെമ്ബന്‍ വിനോദ് ജോസും ,ആഷിഖ് അബുവും നിര്‍മ്മിക്കുന്ന ‘ഭീമന്റെ വഴി’ എന്ന സിനിമയില്‍ ഞാന്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കഥാപാത്രമാണ് ചെയ്യുന്നത്.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ഞാന്‍ സ്ഥിരമായി പോലീസ് വേഷം ചെയ്തു കൊണ്ടിരുന്നപ്പോള്‍ അതില്‍ നിന്ന് മാറ്റം കിട്ടിയ ഒരു ചിത്രമായിരുന്നു ആഷിഖ് അബുവിന്‍്റെ ‘വൈറസ്’ അതില്‍ ഒരു ഡോക്ടര്‍ കഥാപാത്രമായിരുന്നു.സിനിമ കണ്ട പ്രേക്ഷകര്‍ എന്നെ ശ്രദ്ധിച്ചതേയില്ല. അത് ഡോക്ടറുടെ വേഷം ചെയ്തതു കൊണ്ടാകും. അതിലും പോലീസ് വേഷം ചെയ്തിരുന്നേല്‍ ശ്രദ്ധിക്കുമായിരുന്നു’. ബിനു പപ്പു പറയുന്നു.