Connect with us

Hi, what are you looking for?

Latest News

സ്റ്റെപ്പ് കയറുമ്പോള്‍ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു, ഇപ്പോള്‍ ഞാന്‍ 22 കിലോ കുറച്ചു: വിസ്മയ മോഹന്‍ലാല്‍

താരങ്ങളുടെ മക്കളും കുടുംബവും എന്നും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാറുണ്ട്, താര രാജാക്കന്മാരുടെ ആണെങ്കിലോ? മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂക്കയുടെയും ലാലേട്ടന്റെയും കുടുംബവും താരങ്ങളെ പോലെ തന്നെ ഏറെ ശ്രദ്ധ ആകര്ഷിക്കാറുണ്ട്.. മമ്മൂക്കയുടെ പുത്രൻ സിനിമയിലേക്ക് പ്രവേശിച്ചപ്പോളും മോഹൻലാലിൻറെ പുത്രൻ സിനിമയിലേക്ക് പ്രവേശിക്കാൻ സമയമെടുത്തു, ആഡംബര ജീവിതങ്ങൾ എല്ലാം ഉപേക്ഷിച്ച് ലളിത ജീവിതം നയിക്കാൻ ഇഷ്ടപെടുന്ന വ്യക്തിയാണ് മോഹൻലാലിന്റെ പുത്രൻ പ്രണവ്.. സിനിമയിലേക്ക് പ്രവേശിച്ചെങ്കിലും തന്റേതായ ലോകത്ത് തിരക്കിലാണ് പ്രണവ്.. പ്രണവിന്റെ സിനിമ പ്രവേശനം കഴിഞ്ഞപ്പോൾ ഉയർന്ന ചോദ്യമാണ് മോഹൻലാലിൻറെ പുത്രിയുടെ സിനിമ പ്രവേശം.മോഹന്‍ലാല്‍ മലയാള സിനിമയുടെ രാജാവായി വാഴുമ്പോഴും വെള്ളിത്തിരയില്‍ നിന്നും മാറിയാണ് വിസ്മയയുടെ യാത്ര.പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോഴും വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ആയോധനകലാ പരിശീലനം കൊണ്ട് 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷമാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്.വിസ്മയയുടെ കുറിപ്പ്:

ഫിറ്റ് കോഹ് തായ് ലാന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു.കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു. ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ‘ മ്യു തായ്’ പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ.ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല.. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്കിത് സാദ്ധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച പരിശീലകന്‍. ദിവസവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്.

പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...