കോവിഡ് പ്രതിസന്ധിയിൽ തളർന്ന് നിന്ന തീയറ്ററുകൾക്ക് പുതുജീവൻ പകർന്ന ചിത്രമാണ് വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രം. ചിത്രത്തിൽ വില്ലനായി എത്തിയത് വിജയ് സേതുപതിയായിരുന്നു.. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ നായകനെക്കാൾ ഏറെ പ്രശംസ ലഭിച്ചത് വിജയ് സേതുപതി അവതരിപ്പിച്ച ഭവാനി എന്ന വില്ലൻ കഥാപാത്രത്തിനാണ്. വിജയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപത്രമാണ് ഭവാനി..മാസ്റ്ററിലെ ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു വില്ലൻ കഥാപത്രവുമായി വിജയ് സേതുപതി എത്തുന്നത് പക്ഷെ ഒരു തെലുഗ് ചിത്രത്തിലാണ് എന്ന് മാത്രം. ‘ഉപ്പെണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് സേതുപതി വില്ലനാകുന്നത്. പഞ്ച വൈഷ്ണവ് തേജ്, ക്രിതി െഷട്ടി എന്നിവരാണ് സിനിമയിെല പ്രധാനതാരങ്ങൾ.നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.’റായനം’ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സേതുപതിയുടെ ശബ്‌ദം ഡബ്ബ് ചെയ്തിരിക്കുന്നത് മറ്റൊരാളാണ് അത്കൊണ്ട് തന്നെ ആരാധകർ കുറച്ച് നിരാശയിലാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗംഭീര പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും സേതുപതിയുടെ ശബ്ദത്തെ പറ്റിയാണ് കൂടുതൽ കമെന്റുകളും. ഫെബ്രുവരി 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ് ഒരുക്കിയ ഷാംദത്താണ്.ഛായാഗ്രാഹകനായ ഷാംദത്ത് സംവിധാനം നിർവഹിച്ച ആദ്യ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
