കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ആദ്യ മലയാള ചിത്രമാണ് ജയസൂര്യ നായകനായി എത്തിയ വെള്ളം. വളരെ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടങ്ങിയത്.. ആദ്യ ഷോയ്ക്ക് ശേഷം ഗംഭീര പ്രതികരണമാണ് എങ്ങുനിന്നും ലഭിച്ചത്,മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് നടൻ ജയസൂര്യ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്‍ സംവിധാനം നിർവഹിച്ച ചിത്രമാണ് വെള്ളം.സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തണം എന്ന നിര്‍ബന്ധമുള്ള നടനാണ് ജയസൂര്യ എന്നാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്, സിനിമയില്‍ ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന സീനുണ്ട്. ഫ്‌ളോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല. ആശുപത്രിയിലെ ഫ്‌ളോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത് എന്നാണ് പ്രജേഷ് സെന്‍ പറയുന്നത്.
ക്യാപ്റ്റൻ എന്ന ചിത്രത്തിലും ജയസൂര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ജയസൂയയുടെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രവും ചിത്രവുമാണ് എന്നാണ് പ്രേക്ഷക പ്രതികരണം