നടൻ ടോവിനോയ്ക്ക് കൊറോണ സ്ഥിതീകരിച്ചു, താരം തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്, തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല, സുഖമായിരിക്കുന്നു എന്നും താരം വ്യക്തമാക്കി, ഇപ്പോൾ താൻ ക്വാറന്റൈനിൽ ആണ്, അധികം വൈകാതെ തന്നെ പുറത്ത് വരും എന്നും താരം പറഞ്ഞു, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ടോവിനോ വിവരം പുറത്ത് വിട്ടത്, ‘അങ്ങനെ എനിക്കും കൊവിഡ് പോസിറ്റീവായി, ഇപ്പോൾ ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലായിരുന്നു, സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ദിവസങ്ങൾ ഇനി ക്വാറന്‍റൈൻ കാലമാണ്.
കുറച്ച് നാളുകള്‍ക്ക് ശേഷമായിരിക്കും ഇനി പ്രവൃത്തി പഥത്തിലേക്കെത്തുക. എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ എന്‍റര്‍ടെയ്ൻ ചെയ്യിക്കാൻ ഉടൻ തിരിച്ചെത്താം’, എന്നാണ് താരം കുറിച്ചത്. അടുത്തിടെ കള സിനിമയുടെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്ക് പറ്റിയത് വലിയ വാർത്ത ആയിരുന്നു, ആന്തരിക രക്തസ്രാവത്തെ തുടർന്ന് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരുന്നു. പരിക്കേറ്റ താരം വിശ്രമ ജീവിതത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍. ടൊവിനോയെ മാത്രമല്ല കുടുംബാംഗങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
https://www.facebook.com/permalink.php?story_fbid=4580104622019523&id=659190597444298