മലയാളം ടെലിവിഷൻ പ്രേഷകരുടെ അരികിലേക്ക് വളരെ വ്യത്യസ്തമായ പരമ്പരകളുമായി എത്തിയ ചാനലാണ് സീ കേരളം. അതെ പോലെ തന്നെ പ്രേക്ഷക പ്രീതി നേടി മുന്നേറി കൊണ്ടിരിക്കുന്ന നീയും ഞാനും സീരിയലിലെ ‘കൃഷ്ണ’ എന്ന ആതിര പ്രവീണിനെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുയാണ്. സീരിയലുകള്‍ക്ക് മികച്ച മാറ്റങ്ങള്‍ വരുത്തിയ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയലുകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭവവുമാണ്.
വലിയ തരത്തിലുള്ള ആരാധക പ്രീതിയാണ് ഈ ചാനലിലെ സീരിയലുകള്‍ക്ക് അനു നിമിഷം ലഭിച്ചുകൊണ്ടിരിക്കുന്നത്.അതെ പോലെ ചാനലിലെ ഹിറ്റ് സീരിയലാണ് നീയും ഞാനും. വ്യത്യസ്ത പ്രണയ കഥയാണ് സീരിയല്‍ പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുളള സീരിയല്‍ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്. ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയല്‍ കൂടിയാണ് ഇത്. പ്രണയിക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് നീയും ഞാനും.
ഷിജു മിനിസ്‌ക്രീനലൂടെ തിരിച്ചു വരവ് നടത്തിയത് 45കാരനായ രവിവര്‍മ്മനായിട്ടാണ്.നീണ്ട എട്ടു വര്‍ഷത്തിന് ശേഷം മിനിസ്‌ക്രിനിലേക്ക് തിരിച്ചെത്തിയ താരത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ആഗോള ബിസിനസ് ശൃംഖലയുടെ ഉടമയാണ് നായക കഥാപാത്രമായ 45 കാരന്‍ രവിവര്‍മന്‍.തിരക്കിട്ട ബിസിനസ് ജീവിതത്തിനിടെ വ്യക്തി ജീവിതവും അദ്ദേഹം മറന്നു പോകുന്നു. വിവാഹം കഴിക്കാന്‍ മറന്നു പോയ രവി വര്‍മന്‍ ഒടുവില്‍ ശ്രീലക്ഷ്മി എന്ന 20കാരിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്ബരയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.