തമിഴ് സിനിമാ പ്രേഷകരുടെ പ്രിയ നടൻ ധനുഷ് കേന്ദ്ര കഥാപാത്രമായിയെത്തിയ കര്‍ണ്ണനില്‍ മലയാളത്തിന്റെ മികച്ച നടൻ ലാല്‍ അവതരിപ്പിച്ച കഥാപാത്രം ആസ്വാദക ശ്രദ്ധ നേടുകയാണ്. ഒ.ടി.ടി പ്ളാറ്റ്ഫോമില്‍ ഈ ചിത്രം റിലീസ് ചെയ്തതോടെ ലാലിന്റെ പ്രകടനത്തിന് പ്രശംസകള്‍ ലഭിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാൽ ആ കഥാപാത്രത്തിന് എന്ത് കൊണ്ട് സ്വന്തം ശബ്ദം നല്‍കാത്തതെന്തെന്ന് മിക്കവരും ലാലിനോട് ചോദിക്കുന്നുണ്ട്. ഇപ്പോള്‍ ആ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ലാല്‍.
തിരുനെല്‍വേലി പശ്ചാത്തലമാക്കിയാണ് കര്ണ്ണന് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കര്ണ്ണന് ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നല്കുന്ന സിനിമയുമാണ്. അതിനാല്കഥാപാത്രം പൂര്‍ണ്ണമാക്കുന്നതിന് സവിശേഷമായ ഭാഷ സംസാരിക്കേണ്ടതുണ്ട്.ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവര്‍ തന്നെ.
ഞാന്‍ എന്റെ ശബ്ദം നല്കിയിരുന്നെങ്കില് എന്റെ ഡബ്ബിംഗ് മാത്രം വേറിട്ടുനില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തില്‍ കുറഞ്ഞത് ഒന്നും നല്കാന് എനിക്ക് താല്പര്യമില്ലായിരുന്നു. സംവിധായകന്മാരി സെല്‍വരാജിന്റെയും നിര്‍മ്മാതാവിന്റെയും നിര്‍ബന്ധം മൂലംഡബ്ബിംഗിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാല്‍ എന്റെ അഭ്യര്‍ത്ഥനപ്രകാരം ഒരു തിരുനെല്‍വേലി സ്വദേശിയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു. -ലാലിന്റെ വാക്കുകള്‍. മലയാളി താരം രജീഷ വിജയനാണ് കര്‍ണ്ണനിലെ നായിക വേഷം അവതരിപ്പിച്ചത്.