മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത മഹേഷിന്‌റെ പ്രതികാരം, അഞ്ചാം പാതിര എന്നീ ചിത്രകളിലൂടെ ശ്രദ്ധേയായ താരമാണ് ഉണ്ണിമായ പ്രസാദ്. പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‌റെ ഭാര്യയായ ഉണ്ണിമായ ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. യുവ താരം ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ എന്നിവർ ഒന്നിച്ച ഈ അടുത്ത സമയത്ത് പുറത്തിറങ്ങിയ ജോജിയിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക് ആയത് അഞ്ചാം പാതിരയെന്ന ചിത്രമാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഉണ്ണിമായ വ്യക്തമാക്കിയിരുന്നു.
ഈ ചിത്രത്തിൽ ഡിസിപി കാതറിന്‍ മരിയ ഐപിഎസ് എന്ന വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് ആയത് അഞ്ചാം പാതിര തന്നെയാണ് എന്ന് ഉണ്ണിമായ പറയുന്നു. നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനാണ് റോള്‍ പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‌റെ അടുത്തുനിന്ന് കഥ കേട്ടപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ക്യാമറ ഷൈജു ഖാലിദ് ആയതുകൊണ്ട് ടെന്‍ഷനില്ലായിരുന്നു എന്നും ഉണ്ണിമായ പറഞ്ഞു.ഒരു ഷോട്ട് ഒകെയാണോ അല്ലയോ അദ്ദേഹത്തിന്‌റെ മുഖം നോക്കിയാല്‍ അറിയാനാകും.
അദ്ദേഹത്തിന്‌റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നും നടി പറയുന്നു. അതെ പോലെ തന്നെ ഷൈജു ഖാലിദിനൊപ്പം കുറച്ചു സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. അതുപോലെ ചാക്കോച്ചന്‍ ജെം ആണ്. ചാക്കോച്ചന്‍ ഉണ്ടെങ്കില്‍ നമ്മള്‍ എപ്പോഴും കംഫര്‍ട്ടബിളാണ്. സെറ്റിന്‌റെ വൈബ് തന്നെ മാറും.പോലീസ് കഥാപാത്രമായതിനാല്‍ അഞ്ചാംപാതിരയിലെ കാതറിനാകാന്‍ ഫിസിക്കല്‍ ട്രെയിനിങ് ചെയ്തിരുന്നുവെന്നും അഭിമുഖത്തില്‍ ഉണ്ണിമായ പ്രസാദ് പറഞ്ഞു. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമായിരുന്നു.