മമ്മൂട്ടിയുടെ റിലീസിനായി ഇനി എത്തുന്ന ആദ്യ ചിത്രം നവാഗതനായ ജോഫിൻ റ്റീ ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റാണ്.നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ശ്യാം മേനോനും ദീപു പ്രദീപും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്ന് പറയപ്പെടുന്നു. മഞ്ജു വാരിയർ, നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ അയപ്പൻ, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ട്.. ചിത്രത്തിലെ ആദ്യ ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, തരംഗമായ ആദ്യ ഗാനത്തിന് ശേഷം ചിത്രത്തിലെ രണ്ടാമത്തെ ഗാനംവും റിലീസ് ആയിരുന്നു.ഇപ്പോളിതാ തരംഗമായി കലക്കൻ ടീസർ എത്തിയിരിക്കുകയാണ്.ഒരു കുടുംബത്തിലെ തന്നെ മൂന്ന് ആത്മഹത്യകളും അതിലെ ദുരൂഹതയും അന്വേഷിക്കാന്‍ എത്തുന്ന ഫാദര്‍ ബെനഡിക്ട് ആയാണ് മമ്മൂട്ടി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യര്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ടീസറില്‍ അണിനിരക്കുന്നുണ്ട്.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്..
