എഴുത്തുകാരന്‍, സിനിമാ നിര്‍മ്മാതാവ്, സംവിധായകൻ എന്നീ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് രാം ഗോപാല വർമ്മ.ഫാക്ടറി എന്ന പേരില്‍ ഒരു സിനിമാ നിര്‍മ്മാണ കമ്പനി അദ്ദേഹത്തിന്റേതായുണ്ട്. ഇപ്പോളിതാ വളരെ ദൃഢമായ സ്വവര്‍ഗ പ്രണയത്തിന്റെ കഥ പറയുന്ന രാംഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രം ഡെയ്‌ഞ്ചറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ കാലം നിലനിന്നു പോകുന്നതായ സ്വവര്‍ഗ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അത് കൊണ്ട് തന്നെ രാംഗോപാല്‍ വര്‍മ്മ ചിത്രത്തെ വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ലെസ്‌ബിയന്‍ ക്രൈം ആക്‌ഷന്‍ സിനിമയെന്നാണ്.
ram gopal varma filmഈ ചിത്രത്തിന്റെ ട്രെയിലറിൽ കൂടുതലും ചൂടന്‍ രംഗങ്ങളാണ് .പുരുഷന്മാരാല്‍ മോശം അനുഭവങ്ങളുണ്ടായ രണ്ട് സ്‌ത്രീകള്‍ പ്രണയത്തിലാകുന്നതും അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ്ചിത്രത്തിന്‍റെ ഇതിവൃത്തം.നൈനാ ഗാംഗുലിയും അപ്‌സര റാണിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
നടിയും മോഡലുമായ അപ്‌സരറാണി തെലുങ്കിലാണ് കൂടുതല്‍ പ്രശസ്ത. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ക്രാക്ക് എന്ന തെലുങ്ക് ചിത്രത്തിലെ അപ്സരറാണിയുടെ ഐറ്റം നമ്ബര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക്, ഹിന്ദി, ബംഗാളി സിനിമകളിലൂടെ ശ്രദ്ധേയയായ നൈനാ ഗാംഗുലിയെ പ്രതിസന്ധിയാക്കിയത് ചാരി ത്രഹീന്‍ എന്ന ചിത്രത്തിലെ വേഷമാണ്.