മലയാളത്തിന്റെ പ്രിയങ്കരിയായ നടി ലക്ഷ്മി പ്രിയ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ വാക്സിന്‍ സ്വീകരിച്ച വിവരം താരം തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.വാക്സിന്‍ എടുത്തത് പൈസ നൽകിയാണെന്നും ആ വാക്‌സിൻ പൈസ കൊടുത്ത് എടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് ലഭിക്കുമല്ലോ എന്ന് ലക്ഷ്മി വ്യക്തമാക്കുന്നു.
lakshmi priya
ലക്ഷ്മി പ്രിയ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ…..
അങ്ങനെ വാക്സിൻ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു.കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം.നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സിൻ ലഭിയ്ക്കുമല്ലോ. കൊവിഷീൽഡ് ആണ്.ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും.മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. അപ്പൊ തീർച്ചയായും നിങ്ങളുടെ ടേൺ വരുമ്പോൾ വാക്‌സിനേഷന് വിധേയമാവുമല്ലോ? വേഗത്തിൽ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെ.