Connect with us

Hi, what are you looking for?

Latest News

മലയാള സിനിമയിൽ കയാദുവിന് ശോഭിക്കാൻ ഈ സിനിമ ഒരു വഴിത്തിരിവാകും, സംവിധായകൻ വിനയൻ

മലയാളത്തിൽ നിരവധി സിനിമകൾ കൊണ്ട് ഓളം സൃഷ്‌ടിച്ച പ്രമുഖ  സംവിധായകനാണ്  വിനയൻ.  നിലവിൽ ഇപ്പോൾ വിനയന്റേതായി പുറത്തിറങ്ങാരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  19-ാം നൂറ്റാണ്ട്. ഈ  ചിത്രത്തിലെ നായികയായി അഭിനയിക്കുന്ന കയാദുവിനെ പ്രശംസിച്ച്‌ കൊണ്ടാണ് വിനയൻ രംഗത്ത് വന്നിരിക്കുന്നത്. ഒരു നല്ല അഭിനേത്രി എന്ന നിലയിൽ കയാദു മോളിവുഡിന്റെ വളരെ അഭിമാന താരമായി മാറുമെന്നാണ് വിനയന്‍ പറയുന്നത്. അത് കൊണ്ട് തന്നെ  ഈ ചിത്രത്തിലെ നായകനായ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ താര സിംഹാസനത്തില്‍ എത്തുമെന്നും വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.പ്രേക്ഷകർ അത് വളരെ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്.

Kayadu

Kayadu

സംവിധായകന്‍ വിനയന്റെ വാക്കുകൾ ഇങ്ങനെ……

കേരളത്തിലെ സ്ത്രീകള്‍ 19-ാം നൂറ്റാണ്ടില്‍ അനുഭവിച്ച അവഗണനയും, അപമാനവും ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്‍ന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് “പത്തൊന്‍പതാം നൂറ്റാണ്ട്”. ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു.

Kayadu 2

Kayadu 2

അതുപോലെ തന്നെ “പത്തൊന്‍പതാം നുറ്റാണ്ടി”ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും. ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചിലവേറിയതുമായ ഈ സിനിമയില്‍, നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അന്‍പതോളം പ്രശസ്ത നടീനടന്‍മരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യന്‍മാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ…

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...