Connect with us

Hi, what are you looking for?

Latest News

കൂടുതൽ സിനിമകളിൽ അഭിനയിക്കാതിരുന്നത് അത് കൊണ്ടാണ്, നടി വിന്ദുജ മേനോന്‍

മോളിവുഡ് സിനിമാ രംഗത്ത്  വളരെ കുറച്ച് സിനിമകളിൽ മാത്രമേ  അഭിനയിച്ചുള്ളൂവെങ്കിലും  സിനിമാപ്രേക്ഷകർ  ഒരു പ്രാവിശ്യം പോലും  മറക്കാത്ത നടിയാണ്  വിന്ദുജ മേനോന്‍. പ്രേക്ഷക ശ്രദ്ധ നേടിയ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നെന്നും ഓര്‍ക്കാന്‍. ചലച്ചിത്ര ആസ്വാദകരുടെ  മനസ്സില്‍ എന്നും സങ്കടമായി  മാറിയ ‘പവിത്രം’ എന്ന ചിത്രത്തില്‍  മലയാളത്തിന്റെ അതുല്യ നടൻ മോഹന്‍ലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ പ്രിയപ്പെട്ട  മീനാക്ഷിയും അത്രയേറെ ആസ്വാദക ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ്.

Vinduja2

Vinduja2

ഇപ്പോൾ വിന്ദുജയുടെ അഭിനയജീവിതത്തിലെ വളരെ  മികച്ച കഥാപാത്രമായ പവിത്രം എന്ന ചിത്രത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് വിന്ദുജ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പവിത്രം പോലൊരു സിനിമയോ മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് ഒരിക്കലും തോന്നുന്നില്ല. ആ കാരണം കൊണ്ടാണ്  ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും വിന്ദുജ പറയുന്നു. ’15ാമത്തെ വയസ്സിലാണ് മീനാക്ഷിയായി അഭിനയിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രയേറെ ആഴമുണ്ടെന്ന് മനസ്സിലാക്കിയത് വിവാഹ ശേഷമാണ്.

Vinduja menon

Vinduja menon

ഏറ്റവും  കൂടുതലായി സിനിമയെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങള്‍ മനസ്സിലാക്കിയത് ഈ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ്.പവിത്രം പോലൊരു സിനിമയോ, മീനാക്ഷിയെപ്പോലൊരു കഥാപാത്രമോ ഇനി വരുമെന്ന് തോന്നുന്നില്ല. ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഓടി നടന്ന് അഭിനയിക്കാതിരുന്നതെന്നും’- വിന്ദുജ പറയുന്നു.അഭിനയത്തില്‍ നിന്നും  ഇടവേള  എടുത്തെങ്കിലും നൃത്തത്തില്‍ ഇപ്പോഴും വളരെ ഏറെ സജീവമാണ് വിന്ദുജ. ഭര്‍ത്താവ് രാജേഷ്, മകള്‍ നേഹ.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...