Connect with us

Hi, what are you looking for?

Latest News

ചെറുപ്പകാലത്തെ മനോഹരമായ വീഡിയോ പങ്ക് വെച്ച് താരസുന്ദരി

മലയാള സിനിമാ ലോകത്ത് വളരെ അറിയപ്പെടുന്ന ഒരു താരസുന്ദരിയുടെ ചെറു പ്പത്തിലേ ഏറെ രസകരമായ ഓര്‍മയാണിത്. ആ കാലഘട്ടത്തിൽ ആദ്യമായി ഒരു ക്യാമറ കയ്യില്‍ കിട്ടിയപ്പോൾ ഉണ്ടായ അതിയായ  സന്തോഷം മുഴുവന്‍ ആ ഒരു ചിരിയിൽ തന്നെ കാണാൻ സാധിക്കുന്നു. അത് കൊണ്ട് തന്നെ  ഈ മനോഹര മായ പുഞ്ചിരി നിങ്ങൾക്ക് വളരെ സുപരിചിതമാണ്. ഏറ്റവും മികച്ച അഭിനേത്രി യ്ക്കുള്ള ദേശീയ  പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയുടെ ചെറുപ്പക്കാലത്തെ മനോഹരമായ വീഡിയോ ആണിത്. ഈ  മനോഹരമായ ഓര്‍മ്മ ആരാധകരുമായി പങ്കുവെക്കുന്നത് താരം തന്നെയാണ്.

 

View this post on Instagram

 

A post shared by Surabhi Lakshmi (@surabhi_lakshmi)

ചെറുപ്പത്തിൽ  ഒരു വിവാഹ  വീട്ടില്‍ നിന്നുള്ളതാണ് സുരഭിയുടെ വീഡിയോ. ക്യാമറ കയ്യിലെടുത്ത് അതിലൂടെ നോക്കുകയും അതിന്റെ അത്ഭുതത്തില്‍ ചിരിക്കുകയുമാണ് താരം. “ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടന്‍ ക്യാമറ ആദ്യമായി കയ്യില്‍ തന്നപ്പോള്‍ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എന്‍്റെ മുഖത്ത്. തെറ്റത്ത് വിജയന്‍ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ” എന്ന കുറിപ്പിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Surabhi

Surabhi

അനേകം  പേരാണ് കുട്ടി സുരഭിയുടെ ഈ  ക്യൂട്ട്നസിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. വളരെ  മികച്ച പ്രകടനങ്ങളിലൂടെ ആസ്വാദകശ്രദ്ധ നേടിയ താരമാണ് സുരഭി ലക്ഷ്മി. നാടകത്തിലൂടെയാണ് സുരഭി സിനിമയുടെ ലോകത്തി ലേക്കെത്തുന്നത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. അനൂപ് മേനോന്‍ തന്നെ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം എത്തുന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...