മൂന്നു മണി എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് തൻവി രവീന്ദ്രൻ, വില്ലത്തി വേഷങ്ങളിൽ ആണ് തൻവി കൂടുതലായും തിളങ്ങിയത്, മലയത്തിനു പുറമെ തമിഴിലും തൻവി അഭിനയിച്ചിട്ടുണ്ട്, സ്റ്റാർ മാജിക്കിലും താരം എത്താറുണ്ട്, കാസര്‍കോട്ട് കാരിയായ തൻവി കലയോടുള്ള അഭിനിവേശവും അടങ്ങാത്ത ആഗ്രഹവും സ്വപ്‌നവുമായാണ് ചെറിയ ഒരു ഗ്രാമത്തില്‍ നിന്നും സീരിയലിന്റെ ലോകത്തിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് തൻവി,
താരത്തിന്റെ വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്, തൻവി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. വരന്‍ ഗണേഷാണെന്നും നടി പറയുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി ഈ കാര്യം പുറത്തുവിട്ടത്. ചിത്രത്തിന് മനോഹരമായ ക്യാപ്ഷനും തന്‍വി നല്‍കിയിട്ടുണ്ട്.ഞാന്‍ ഇതുവരെ പറഞ്ഞതില്‍ ഏറ്റവും എളുപ്പമുള്ള യെസ്, ഇത് എന്നേക്കുമായി ഔദ്യോഗികമാക്കുന്നുവെന്ന ക്യാപ്ഷന്‍ ആണ് തന്‍വി വിവാഹനിശ്ചയചിത്രങ്ങള്‍ക്ക് നല്‍കിയത്. ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ആശംസ അറിയിച്ച് ആരാധകരും എത്തി.
സീരിയല്‍ താരങ്ങളും തങ്ങളുടെ പ്രിയ കൂട്ടുക്കാരിക്ക് ആശംസ അറിയിച്ചു എത്തിയിട്ടുണ്ട്, താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. വില്ലത്തി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് തന്‍വി രവീന്ദ്രന്‍.രത്തിന്റെ ഭദ്ര എന്ന പരമ്പരയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.