ആരാധകരുടെ പ്രിയ താരം സണ്ണി ലിയോണ്‍ കേരളത്തിലേക്കെത്തുന്നത് ഇത് ആദ്യമായിയല്ല എന്നാൽ ഓരോ പ്രാവശ്യവും കേരളത്തിലേക്കുള്ള യാത്രകളിലെ മനോഹര ചിത്രം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അങ്ങനെയൊരു ഒരു ചിത്രമാണ് സണ്ണി ലിയോൺ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ ചിത്രം പങ്കുവെച്ചത്. വളരെ ഭംഗിയുള്ള കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്ന സണ്ണിയുടെ ചിത്രത്തിന് ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിനോട് ചേരുന്ന കറുത്ത ഷൂവും, മനോഹരമായ പുഞ്ചിരിയും സണ്ണിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മഴയില്‍ നനയാതെ വസ്ത്രത്തില്‍ തന്നെയുള്ള ഒരു തൊപ്പിയുമണിഞ്ഞാണ് ബോളിവുഡ് സുന്ദരി ചിത്രത്തില്‍ ഉള്ളത്. ‘എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക’ ചിത്രങ്ങളോടൊപ്പം സണ്ണി പ്രചോദനാത്മകമായ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. കോവിഡ് -19 കേസുകള്‍ അതിരൂക്ഷമായി വര്‍ധിച്ച് ആളുകള്‍ വിഷാദത്തിലായിരിക്കുന്ന സമയത്ത് താരത്തിന്റെ ഈ കുറിപ്പ് പ്രചോദനാത്മകമാണെന്നതില്‍ സംശയമില്ല.
സണ്ണി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തയുടനെ തന്നെ ആരാധകര്‍ ചിത്രത്തിന് ലൈക്കുകളും കമന്റുകളും നല്‍കി സ്നേഹം പ്രകടിപ്പിച്ചു. ചിത്രത്തിന് ഒരു ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ലൈക്കുകളും ആറായിരത്തിലധികം കമന്റുകളും ലഭിച്ചു. ഭൂരിഭാഗം കമന്റുകളും ഹൃദയാകൃതിയിലുള്ള ഇമോജികളാണ്. എന്നാല്‍, താരത്തിന്റെ സ്റ്റൈലിനെയും സൗന്ദര്യത്തെയും പ്രകീര്‍ത്തിച്ചുള്ള കമന്റുകളും കുറവല്ല. കുടുംബസമേതമാണ് താരം കേരളത്തില്‍ എത്തിയിരിക്കുന്നത്. എന്നാൽ ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ഷൂട്ടിങിനായാണ് സണ്ണി ഇപ്പോള്‍ കേരളത്തിലുള്ളത്.