Connect with us

Hi, what are you looking for?

Latest News

ബോളിവുഡ് സിനിമാ ലോകത്ത് 19 വർഷങ്ങൾ പൂർത്തിയാക്കി സോനു സൂദ് , ആശംസകൾ നേർന്ന് ആരാധകർ

ഇന്ത്യയിലെ സിനിമാ ആസ്വാദകർക്ക്  ഒരേ പോലെ പ്രിയപ്പെട്ട നടനാണ് സോനു സൂദ്. ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനപ്രവർത്തങ്ങളിൽ വളരെ സജീവമായ താരം കോവിഡ് മഹാമാരിയുടെ ആദ്യ കാലം മുതൽ  അനവധി സഹായങ്ങളാണ് ചെയ്തുവരുന്നത്. അതെ പോലെ  അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍വരെ രംഗത്ത് വന്നിരുന്നു. ബോളിവുഡില്‍  ഇപ്പോഴിതാ  19 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് സോനു. അദ്ദേഹത്തിന് ആശംസയുമായിയെത്തിയത്  അനേകം പേരാണ്.

Sonu Sood

Sonu Sood

സോനു ബോളിവുഡിലേക്ക് എത്തുന്നത് 2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസാം’ എന്ന ചിത്രത്തിലൂടെയാണ് .  ഈ ചിത്രത്തിന്റെ സംവിധായകന്‍. സുകുമാര്‍ നായര്‍ ആയിരുന്നു  ട്വിറ്ററിലൂടെ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളും സോഷ്യല്‍ മീഡിയയിലൂടെ സോനു പങ്കുവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ ജീവിത കഥയാണ് ഷഹീദ് ഇ അസാം പറയുന്നത്. ചിത്രത്തില്‍ ഭഗത്ത് സിങ്ങിന്റെ വേഷമാണ് സോനു സൂദ് അവതരിപ്പിച്ചത്.

ഇപ്പോൾ നിലവില്‍ കോവിഡ്  സമയത്തെ സഹായങ്ങള്‍ താരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വിവരം സോനു നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ മാസത്തോടെ പ്ലാന്റുകള്‍ രണ്ട് ആശുപത്രികളിലായി സ്ഥാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇങ്ങനെയുള്ള നിരവധി സഹായങ്ങളാണ് അദ്ദേഹം ചെയ്തു വരുന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...