മലയാളത്തിലും തമിഴിലും ഒരേ പോലെ ബാലതാരമായി തിളങ്ങിയ താരമാണ് അനിഖ സുരേന്ദ്രന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളീ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. ഇപ്പോളിതാ ഒരു ബാലതാരത്തില്‍ നിന്നും നായികയായി ഉയരാനുള്ള തയ്യാറെടുപ്പിലാണ് അനിഖ. താരം സോഷ്യല്‍ മീഡിയകളിലും മറ്റും വളരെ സജീവമാണ്. അതെ പോലെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും നടി പങ്കുവെയ്ക്കാറുമുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലായി മാറാറുമുണ്ട്.
ഈ അടുത്ത സമയത്ത് ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അനിഖ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വളരെ രസകരമായ ചോദ്യങ്ങളായിരുന്നു അനിഖയ്ക്ക് നേരിടേണ്ടി വന്നത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ വിവാഹം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിരുന്നുവെന്നാണ് അനിഖ പഞ്ഞത്. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും താരം പറയുന്നു.
തന്റെ ഉയരത്തെ കുറിച്ച് ഇന്‍സെക്യൂരിറ്റി തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ആദ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അനിഖ പറയുന്നു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം നല്ല ഗുണമാണെന്നാണ് അനിഖ പറയുന്നത്. വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ.