വളരെ മികച്ച ക്യാരക്ടര്‍ വേഷങ്ങളിലൂടെ മോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്രിന്റ.താരം അഭിനയരംഗത്തേക്കെത്തുന്നത്2010ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. അതിന് ശേഷം ’22 ഫീമെയില്‍ കോട്ടയ’ത്തില്‍ ജിന്‍സി എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. സ്രിന്റയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് 1983, ‘അന്നയും റസൂലും’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വളരെ ഏറെ സജീവമായ സ്രിന്റ ഇടയ്ക്ക് തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സാരിയില്‍ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുകയാണ് സ്രിന്റ.വിവാഹത്തിനു ശേഷമാണ് സ്രിന്റ സിനിമയില്‍ എത്തിച്ചേരുന്നത്. പിന്നീട് വിവാഹബന്ധം വേര്‍പിരിയുകയായിരുന്നു. അര്‍ഹാന്‍ എന്നൊരു മകനും സ്രിന്റയ്ക്കുണ്ട്.
കഴിഞ്ഞ വര്‍ഷം സ്രിന്റ വീണ്ടും വിവാഹിതയായിരുന്നു. യുവ സംവിധായകന്‍ സിജു എസ്. ബാവയെ ആണ് സ്രിന്റ വിവാഹം കഴിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.