നയൻതാരയും കുഞ്ചാക്കോ ബോബനും നായികാ നായകനായി എത്തിയ ചിത്രമാണ് നിഴൽ, വളരെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്, വളരെ അധികം അസ്വഭാവികമായ കഥയും സാഹചര്യങ്ങളുമാണ് നിഴല്‍ എന്ന സിനിമയുടേത്. ഒരു നിഗൂഢമായ ത്രില്ലര്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് നിഴല്‍ പുറത്തിറങ്ങുന്നത്, സിനിമയില്‍ ഉടനീളം ആ നിഗൂഢത കൊണ്ടു പോകാന്‍ സംവിധായകന്‍ അപ്പു എന്‍ ഭട്ടത്തിരിയ്ക്ക് സാധിച്ചു. വലിയ താരനിര ഒന്നും ഇല്ലെങ്കിലും ഉള്ള കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ റോളുകളില്‍ മികച്ചു നിന്ന ചിത്രം കൂടിയാണ് നിഴൽ.
ചിത്രത്തിൽ ലാൽ, സൈജു കുറുപ്പ്, റോണി, തുടങ്ങി വൻ താര നിര തന്നെയുണ്ട് ചിത്രത്തിൽ. ഇപ്പോൾ ചിത്രത്തിൽ ഏറെ ശ്രദ്ധേയമാകുന്നത് പയ്യോളി സ്വദേശി സിയാദ് യദുവിന്റെ പ്രകടനം ആളാണ്, ണ് കൈഫ് എന്ന കഥാപാത്രത്തെ വളരെ തന്മയത്തത്തോടെ സിയാദ് മികച്ചതാക്കി കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ബേബി ജോണിന്റെ ഡ്രൈവറാണ് കൈഫ്.ചിത്രം കണ്ട ആരും തന്നെ ഈ ചെറുപ്പക്കാരനെ മറക്കാൻ സാധ്യത ഇല്ല, അത്രയേറെ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായ തീവണ്ടി- കൽക്കി എന്നിട്ട് ചിത്രങ്ങളിൽ സിയാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കൂടാതെ പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് സിയാദിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചിത്രമാണ് നിഴൽ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രൈലെർ ഒക്കെ വളരെ മികച്ച പ്രതികരണം ആയിരുന്നു നേടിയത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഷർമിള എന്ന കഥാപാത്രത്തെ നയൻതാരയും അവതരിപ്പിക്കുന്നു.