Connect with us

Hi, what are you looking for?

Uncategorized

തന്റെ പൊന്നോമനയുടെ ചിത്രംവും പേരും ആരാധകർക്കായി പങ്ക് വെച്ച് ഗായിക ശ്രേയ ഘോഷാല്‍

മാധുര്യം തുളുമ്പുന്ന ആലാപനമികവ് കൊണ്ട്  ആസ്വാദകർക്കും പ്രിയങ്കരിയായി മാറിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ശ്രേയ  ആലപിച്ച വളരെ മനോഹരമായ ഗാനങ്ങൾ കൊണ്ട് തന്നെ ഇന്ത്യയിലെ മികച്ച ഗായികയെന്ന് താരത്തിനെ വിശേഷിപ്പിക്കാൻ സാധിക്കുന്നതാണ്. അതെ പോലെ ശ്രേയ ഘോഷാൽ  ഈ കഴിഞ്ഞ മാസം 22നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മമേകിയത്. തന്റെ ജീവിതത്തിൽ ഉണ്ടായ അതിയായ  സന്തോഷം ശ്രേയയും അതെ പോലെ  ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായും സോഷ്യല്‍മീഡിയയിലൂടെ ആരാധകരോട് വ്യക്തമാക്കിയിരുന്നു.

Shreya Ghoshal 2

Shreya Ghoshal 2

ആസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട  ഗായിക ഇപ്പോൾ താരത്തിന്റെ മകന്റെ പേരും ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരുവരും തങ്ങളുടെ  മകനു പേര് നല്‍കിയത് ദേവ്യാന്‍ മുഖോപാധ്യായ എന്നാണ് . ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യയും ചേര്‍ന്ന് മകനെ എടുത്തു പിടിച്ചു നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെയാണ് പേരും വെളിപ്പെടുത്തിയത്. അതെ പോലെ കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ളതാണ് ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്.

Shreya Ghoshal

Shreya Ghoshal

ദേവ്യാന്‍ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവന്‍ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. ആ വരവ് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അച്ഛനും അമ്മയും ആയ ആ നിമിഷം ഞങ്ങള്‍ അനുഭവിച്ച സന്തോഷത്തെക്കുറിച്ചു വിവരിക്കാന്‍ വാക്കുകളില്ല. മാതാപിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളിലൂടെ അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രത്യേക സ്‌നേഹ നിമിഷമാണത്. തികച്ചും നിഷ്‌കളങ്കവും അതിരില്ലാത്തതും അഗാധവുമായ സ്‌നേഹമാണത്. ഇപ്പോഴും അതൊക്കെ ഒരു സ്വപ്നം പോലെ തന്നെ തോന്നുന്നു. ജീവിതത്തില്‍ ഇതുപോലൊരു സുന്ദര സമ്മാനം ലഭിച്ചതിനു ഞാനും ശൈലാദിത്യയും ദൈവത്തോടു നന്ദി പറയുന്നു” ശ്രേയ ഘോഷാല്‍ കുറിച്ചു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...