ആലപനമികവ് കൊണ്ട് തന്നെ ഏറ്റവും മികച്ച ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ് ചലച്ചിത്ര ലോകത്ത് കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഏറെ സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമാ രംഗത്ത് അവസരം ലഭിക്കുന്നത് നന്നേ കുറവാണെന്ന് സയനോര ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സയനോരയുടെ വാക്കുകളിലേക്ക്…….
നഴ്‌സറിയില്‍ പഠിക്കുന്ന കാലയളവിൽ അവിടെയുള്ള ഒരു സീസോയില്‍ കയറിയിരുന്നു. മറ്റ് കുട്ടികളും അവിടെ കളിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ കൂട്ടത്തിലൊരു കുട്ടി അവരുടെ കൂടെ കളിക്കേണ്ടെന്ന് പറഞ്ഞു. അതിന്റെ പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘നീ കറുത്തതല്ലേ, നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു. ഞാന്‍ ആകെ ഞെട്ടിത്തരിച്ചു പോയി. വീട്ടില്‍ പോയി ഒരു പാട് കരഞ്ഞു.’സ്‌കൂളില്‍ പഠിക്കുമ്പോൾ ഗ്രൂപ്പ് ഡാന്‍സിന് പങ്കെടുക്കാന്‍ ഡാന്‍സ് ടീച്ചര്‍ സെലക്‌ട് ചെയ്തിട്ടും സ്‌കൂളിലെ ഒരു അധ്യാപിക തനിക്ക് നിറമില്ലാത്തതു കൊണ്ടാണ് പേര് ഇടാഞ്ഞതെന്ന് പറഞ്ഞെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയെയല്ല, പകരം സമൂഹത്തിന്റെ കാഴ്ചപാടിന്റെ പ്രശ്‌നത്തെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്‌കൂളില്‍ ഗ്രൂപ്പ് ഡാന്‍സ് കളിക്കാന്‍ ഡാന്‍സ് ടീച്ചര്‍ എന്റെ പേര് സെലക്‌ട് ചെയ്തു. എന്നാല്‍ അതിന് ശേഷം വന്ന ലിസ്റ്റില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് ചോദിക്കാന്‍ ഒരു ടീച്ചറുടെ അടുത്ത് പോയപ്പോള്‍ അവര്‍ പറഞ്ഞു, നോക്കൂ സയനോര, കുട്ടി എത്ര മേക്കപ്പ് ചെയ്താലും അവരെ പോലെ നിറമാവില്ല. അതുകൊണ്ട് സ്‌കൂളിന് പോയിന്റ് നഷ്ടമാവും എന്ന്. അപ്പോഴാണ് എന്തോ പ്രശ്‌നമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത്,’ .കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്ബോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ആളുകളെ ബാധിക്കും.അതിനൊരുദാഹരണമാണ് താന്‍.