സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും സെലിബ്രിറ്റികള്‍ പങ്ക് വെയ്ക്കുന്ന മനോഹരമായ പോസ്റ്റുകള്‍ക്ക് താഴെ പല തരത്തിലുള്ള നെഗറ്റീവ് കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ പല വ്യക്തികളും അങ്ങനെയുള്ള കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുക. അതിൽ തന്നെ ചിലരൊക്കെ കിടിലൻ മറുപടിയും നല്‍കാറുമുണ്ട്. ഇപ്പോളിതാ തന്റെ മേക്കപ്പിനെ പരിഹസിച്ച ആള്‍ക്ക് അതെ രീതിയിൽ തന്നെ തകർപ്പൻ മറുപടി നല്‍കിയിരിക്കുകയാണ് നടി ശ്രീയ രമേഷ്.
‘പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്‌ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു .അല്ലേ സുഹൃത്തുക്കളെ?(ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ല),’ എന്ന അടിക്കുറിപ്പോടെ ശ്രീയ ഷെയര്‍ ചെയ്ത ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്. ‘വീടിനുള്ളില്‍ ആണേല്‍ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ്? എന്ത് പ്രഹസനം ആണ് ഷാജി,’ എന്നായിരുന്നു കമന്റ്.
‘ഒരു പെണ്ണു വീട്ടില്‍ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താല്‍ അത് തോല്‍വി, എന്നാല്‍ ഒരു ആണ് കളറും അടിച്ച് വീട്ടില്‍ ഫോട്ടോ എടുത്താല്‍ അത് ജയം. താനൊക്കെ എന്ത് ജീവികളാടോ?’ എന്നായിരുന്നു കമന്റിന് ശ്രീയ നല്‍കിയ മറുപടി. വളരെ അവിചാരിതമായിട്ടാണ് ശ്രീയ ഒരു നടിയായത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയാണ് ശ്രീയ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് വേട്ട, ഒടിയന്‍, ഒപ്പം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.