മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് . കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്ത് വന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്, കിടിലൻ ലുക്കിൽ ആണ് ശോഭന എത്തിയിരിക്കുന്നത്, താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്.
പാന്റും ടോപ്പുമണിഞ്ഞ് സാധാരണ എത്തുന്നതിലും വ്യത്യസ്തമായിട്ടാണ് ഈ തവണ ശോഭന എത്തിയത്, പുതിയ ചിത്രത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ ആണോ ഇത് എന്നാണ് ആരാധകർ ചോദിക്കുന്നത്. പദ്മശ്രീ പുരസ്കാരം, മൂന്നു തവണ ദേശീയ പുരസ്കാരം, ഒരു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
‘കലാര്‍പ്പണ’ എന്ന പേരിലുള്ള തന്‍റെ നൃത്ത വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും ശോഭന എപ്പോളും തിരക്കിലാണ്. 1984 മുതൽ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയിൽ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയത്.