Connect with us

Hi, what are you looking for?

Latest News

മടങ്ങിവരവ് ബര്‍മുഡയിലൂടെ മനോഹരമാക്കാനൊരുങ്ങി ഷെയിന്‍ നിഗം

വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ഷെയിന്‍ നിഗം, കുറച്ചു ചിത്രങ്ങളിലെ  ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് ആസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടിയ  യുവതാരമാണ് ഷെയിന്‍. ഇപ്പോളിതാ താരത്തിന്റെതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബര്‍മുഡ’. ടി.കെ രാജീവ് കുമാർ സംവിധാനം  ചെയ്യുന്ന ഈ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചുരുങ്ങിയ സമയം കൊണ്ടാണ്  ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

Bermuda4

Bermuda4

ഈ ചിത്രത്തിൽ ഷെയിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപം ‘കാണാതായതിന്റെ ദുരൂഹത’ സബ്‌ടൈറ്റിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷകരമായി പുഞ്ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന താരത്തിനെയാണ് പോസ്റ്ററില്‍ കാണാൻ  കഴിയുന്നത്. ഒരു വര്‍ഷത്തിൽ അധികമായി  സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷെയിന്‍ നിഗത്തിന് ഈ സിനിമയില്‍  വളരെ ശക്തമായ തിരിച്ചുവരവ് നല്‍കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Bermuda

Bermuda

കശ്മീരുകാരിയാ ശെയ്‌ലീ കൃഷ്ണയാണ് ഷെയിനിന്റെ നായിക.വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൃഷ്ണദാസ് പങ്കിയുടെയാണ് തിരക്കഥ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്.24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...