മമ്മാട്ടിക്കൂട്ടിയമ്മയായി മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ശാലിനി. ബാല താരമായി തിളങ്ങി നിന്ന ശാലിനി പിന്നീട് നായികയായി എത്തിയത് ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവിൽ കൂടെയാണ്. കുഞ്ചാക്കോ ബോബാൻറെയും അരങ്ങേറ്റ ചിത്രമായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവ് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.. ഹിറ്റ് ജോഡികളായ ശാലിനിയും ചാക്കോച്ചനും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.. അനിയത്തി പ്രാവ് , നിറം, പ്രേംപൂജാരി,നക്ഷത്ര താരാട്ട്. കൂടാതെ നിറത്തിന്റെയും നിറത്തിന്റെയും തമിഴ് റീമേക്കിലും നായികയായി തിളങ്ങിയത് ശാലിനിയാണ്. തമിഴകത്തിന്റെ തല അജിതുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടു നിന്നിരുന്നു, എന്നാൽ വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നത്.മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മണിരത്നത്തിന്റെയും നടന് മാധവന്റെയും പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ശാലിനി അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മണിരത്നത്തിന്റെ അലൈപായുതേയിലെ നായികയായിരുന്നു ശാലിനി, ചിത്രം മികച്ച വിജയമായിരുന്നു. കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്, കിഷോര്‍, റിയാസ് ഖാന്, ലാല്‍, ശരത്കുമാര് തുടങ്ങിയ ഒരു വമ്പൻ താര നിര തന്നെയുണ്ട് ചിത്രത്തിൽ
