ഇരുപത്തൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി മണിരത്നത്തിന്റെ ചിത്രത്തിൽ കൂടെ തിരിച്ച് വരവിന് ഒരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നിരുന്നു.മമ്മാട്ടിക്കൂട്ടിയമ്മയായി മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ശാലിനി. ബാല താരമായി തിളങ്ങി നിന്ന ശാലിനി പിന്നീട് നായികയായി എത്തിയത് ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവിൽ കൂടെയാണ്. കുഞ്ചാക്കോ ബോബാൻറെയും അരങ്ങേറ്റ ചിത്രമായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവ് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.. ഹിറ്റ് ജോഡികളായ ശാലിനിയും ചാക്കോച്ചനും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.. അനിയത്തി പ്രാവ് , നിറം, പ്രേംപൂജാരി,നക്ഷത്ര താരാട്ട്. കൂടാതെ നിറത്തിന്റെയും നിറത്തിന്റെയും തമിഴ് റീമേക്കിലും നായികയായി തിളങ്ങിയത് ശാലിനിയാണ്. തമിഴകത്തിന്റെ തല അജിതുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടു നിന്നിരുന്നുമണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്ത് വന്നിരുന്ന വാർത്തകൾ എന്നാൽ അതിനൊരു മറുപടി നായിക തന്നെ പുറത്തു വിട്ടിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലിനി ഈ കാര്യം വ്യക്തമാക്കിയത്.”പ്രയാസകരമായ ഒരു കാര്യമാണത് സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാൻ എന്തുചെയ്യും,പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാദ്ധ്യമാകുമെന്ന പ്രതീക്ഷയില്ല.” എന്നാണ് ശാലിനി നൽകിയ മറുപടി
