ബാലതാരമായി എത്തി നായിക പദവിയിലേക്ക് എത്തിച്ചേർന്ന താരമാണ് സനുഷ, ഈ ചെറിയ പ്രായത്തിൽ തന്നെ നിരവധി സിനിമകൾ താരം ചെയ്തു, മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും സനുഷ സജീവമാണ്, സോഷ്യൽ മീഡിയയിൽ സജീവമായ സനുഷ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ വിഷു ദിനത്തിൽ അമ്മയുടെ സാരിക്കൊപ്പം ടീ ഷർട്ട് ബ്ലൗസായി ഇട്ട സനുഷ അതിന്റെ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ ,
വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും, അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇത്,
ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു, വരുന്ന വര്‍ഷവും നമ്മളുടെ ബെറ്റര്‍ വേര്‍ഷൻ ഉണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കാം, ഏറെ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവുമൊക്കെയായി മ്മ, ഏറെ സ്നേഹത്തോടെ സാരിയിൽ സനു ബേബി. എന്നാണ് താരം പറയുന്നത്, ഒപ്പം മാനഹാരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്