Connect with us

Hi, what are you looking for?

Film Aspects

വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ ഞാൻ യാചിച്ചിരുന്നു, വെളിപ്പെടുത്തലുമായി സാന്ദ്ര ആമി

സ്വപ്ന കൂട്, കസ്തൂരി മാൻ എന്നീ സിനിമകളിൽ കൂടി മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് സാന്ദ്ര ആമി, നടൻ പ്രജിനെയാണ് സാന്ദ്ര വിവാഹം കഴിച്ചത്, ഇരുവർക്കും രണ്ടു പെൺമക്കളും ഉണ്ട്, അടുത്തിടെ സാന്ദ്രയുടെ ഇരട്ട കുട്ടികളുടെ ചോറൂണിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ തന്റെ മക്കൾക്ക് ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചിരിക്കുകയാണ് സാന്ദ്ര, ഒപ്പം താൻ കടന്നു വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സാന്ദ്ര പറയുന്നുണ്ട്, സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ,സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം സ്‌നേഹത്തോടെ സ്വാഗതം ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും തീര്‍ത്തും വെറുക്കപ്പെട്ടവര്‍ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മക്കളെ ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്.

പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാന്‍ ഛര്‍ദ്ദിച്ചിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനു വേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിംഗിന് പോകുന്നത് വരെ തനിച്ചായിരുന്നു. പ്രജിന്‍ ഉറക്കം വെടിഞ്ഞ് രാവിലെയും രാത്രിയും ഷൂട്ടിംഗിന് പോകുമായിരുന്നു. സിഗ്‌നല്‍ ലൈറ്റ് റെഡ് ആകുന്ന സമയം കാറില്‍ ഇരുന്ന് പ്രജിന്‍ ഉറങ്ങിപ്പോയ സംഭവമുണ്ടായിരുന്നു. എനിക്ക് കേരള സ്‌റ്റൈല്‍ ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്ന സമയത്ത് പല തവണ ഒരു സെര്‍വന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപെട്ടു. എന്റെ അമ്മയെ പലതവണ ഫോണില്‍ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു, എന്നാല്‍ അമ്മ വന്നില്ല.

എന്റെ ഭര്‍തൃവീട്ടുകാര്‍ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു. ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാന്‍ അവര്‍ എത്തിയില്ല. അവര്‍ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളില്‍ തിരക്കില്‍ ആയിരുന്നു. എല്ലാ ചടങ്ങുകളിലും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിവാകും. ഞങ്ങളുടെ ഒരു വീഡിയോയിലെങ്കിലും നിങ്ങള്‍ അവരെ കണ്ടിട്ടുണ്ടോ. എന്നാല്‍ ഇന്ന് ഈ വാര്‍ത്ത കാണുമ്പൊള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു, കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന്.ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങള്‍ ശരിക്കും കൃതാര്‍ത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവര്‍ക്കും നന്ദി ലവ് യൂ ഓള്‍. വസുദൈവ കുടുംബകം.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...