ആദ്യ ചിത്രത്തിൽ കൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് സംയുക്താ വർമ്മ. 1999ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് സംയുക്താ വർമ്മ കടന്ന് വരുന്നത്, ആദ്യ ചിത്രത്തിൽ തന്നെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി , തൊട്ട് അടുത്ത വർഷവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സംയുക്ത സ്വന്തമാക്കി. നാല് വർഷക്കാലം മാത്രമാണ് സംയുക്താ വർമ്മ സിനിമ ലോകത്ത് സജീവമായി നിന്നിട്ടുള്ളു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും താരം വിട്ട് നിൽക്കുകയാണ്. 1999 – 2002 കാലഘട്ടത്തിൽ മാത്രമേ അഭിനയ രംഗത്ത് ഉണ്ടായിരുന്നുള്ളു എങ്കിലും ഒരു കൊല്ലം ഒഴിച്ച് ബാക്കി മൂന്ന് വർഷങ്ങളിലെയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയത് സംയുക്താ വർമ്മയാണ്.
പ്രേക്ഷകരുടെ ഇഷ്ട താര ജോടികളാണ് ബിജു മേനോനും സംയുക്താ വർമ്മയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറാറുണ്ട്, വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇടക്ക് പരസ്യ ചിത്രങ്ങളിൽ താര ജോടികൾ എത്താറുണ്ട് ഒരുമിച്ച്. സിനിമകളിൽ ഇന്നും ബിജുമേനോൻ സജീവമാണ്. യോഗയും മറ്റുമായി സംയുക്തയും തിരക്കിലാണ്, സോഷ്യൽ മീഡിയകളിൽ അധികം സജീവമല്ലെങ്കിലും ഇടക്ക് ഇടക്ക് യോഗാ ചിത്രങ്ങളും മറ്റും താരം പങ്ക് വെക്കാറുണ്ട്., ഇപ്പോൾ പുതിയതായി പങ്ക് വെച്ച ചിത്രമാണ് സോഷ്യൽ മീഡിയകളിൽ സജീവമായി മാറുന്നത്. മുടി മുറിച്ച ലുക്കിലുള്ള ചിത്രമാണ് താരം പങ്ക് വെച്ചത് . മകൻ ദക്ഷ ധാർമ്മിക്കൊപ്പമുള്ള ചിത്രങ്ങളാണ് സംയുക്ത പങ്ക് വെച്ചത് ചിത്രങ്ങൾ കാണാം