Connect with us

Hi, what are you looking for?

Film Aspects

ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയുടെ മുന്നിലെത്തി സംയുക്ത വർമ്മ

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തിയവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴയും മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറുമൊക്കെ ചെയ്യുന്ന സമയത്ത് ഇവരുടെ ഉള്ളിലും പ്രണയമഴയായിരുന്നുവെന്ന്‌സുഹൃത്തുക്കളും പറഞ്ഞിരുന്നു. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ സംയുക്ത വര്‍മ്മ അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു. കുടുംബകാര്യങ്ങളും മറ്റുമൊക്കെയായി തിരക്കിലാണ് താരപത്‌നി. യോഗയില്‍ ഉപരിപഠനം നടത്തുന്നുണ്ട് സംയുക്ത വര്‍മ്മ. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്.പലപ്പോഴായി ആരാധകർ എന്നാണ് സംയുക്ത സിനിമയിലേക്ക് തിരികെ എത്തുന്നത് എന്ന് ചോദിച്ചിട്ടുണ്ട്, അപ്പോഴെല്ലാം തനിക്ക് താല്പര്യം ഇല്ല എന്നാണ് താരം പറഞ്ഞിട്ടുള്ളത്

പക്ഷേ ഇപ്പോഴിതാ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സംയുക്ത വർമ്മ ക്യാമറയുടെ മുന്നിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് സൂചനകൾ. അങ്ങനെ സംഭവിച്ചാൽ 20 വർഷങ്ങൾക്കു ശേഷമാവും താരം ക്യാമറയുടെ മുന്നിലേക്ക് വീണ്ടുമെത്തുന്നത്. ആരാധകരുടെ ആകാംക്ഷകൾക്കും, ചോദ്യങ്ങൾക്കും കാത്തിരിപ്പിനും ഒക്കെ അങ്ങനെ ഒരു വിരാമം ആവുകയാണ്. ഹരിതം ഫുഡ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിട്ടാണ് താരം വീണ്ടും അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ഈ പരസ്യ ചിത്രത്തിൽ താരം അഭിനയിക്കുന്നത്

ആറു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വീട്ടമ്മമാർ ആയിട്ടാണ് സംയുക്ത എത്തുന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ വ്യത്യസ്തമായ വിഭവങ്ങൾ പാകം ചെയ്യുന്ന വീട്ടമ്മമാർക്ക് എങ്ങനെയാണ് ഹരിതം ഫുഡ്സ് സഹായകരം ആകുക എന്നാണ് പരസ്യത്തിൽ പറയുന്നത്. എന്തായാലും വാർത്ത പുറത്തുവന്നതിന് പിന്നാലെ വളരെയധികം സന്തോഷത്തിലാണ് താരത്തിൻ്റെ ആരാധകർ. വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നതിൻറെ സന്തോഷം ഇവർക്കുണ്ട്. ഇതൊരു നല്ല തുടക്കമാകും എന്നും പിന്നാലെ താരം വീണ്ടും സിനിമയിലേക്ക് എത്തുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

https://www.facebook.com/smartpixmediaofficial/posts/2410884222378775?__cft__[0]=AZW-ZxxdJQypzub3l-5fMedooQNJOidA-X60VGvBiA_VsChGqLTvb8PCSRNjE5RGVaGUD7sFvqqEM7OUNwSac0SNVgniKnSplWEBmRrZsmHF_dWRfbwCIKeX8i8p7nfckYUEFuB8Sih_xdHhRleDuQjV9N9uRbWUPUK2i3olKPQN-g&__tn__=%2CO%2CP-R

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...