വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ തീവണ്ടി, ലില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ വളരെ ശ്രദ്ധേ നേടിയ താരമാണ് സംയുക്ത മേനോന്‍. അത് കൊണ്ട് തന്നെ താരത്തിന്റെ അഭിനയ ജീവിതത്തിൽ ഈ രണ്ട് ചിത്രങ്ങളും വഴിത്തിരിവായി. അതെ പോലെ തീവണ്ടിയില്‍ മലയാളത്തിന്റെ പ്രിയ യുവ നടൻ ടൊവിനോയുടെ നായികയായും നടി തിളങ്ങി. ആസ്വാദക ശ്രദ്ധ നേടിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇപ്പോള്‍ മോളിവുഡിലെ മുന്‍നിര നായിക കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും തിളങ്ങുകയാണ് സംയുക്ത മേനോന്‍.
താരം തന്റെ വലിയ തിരക്കുകള്‍ക്കിടെയിലും സാമൂഹിക മാധ്യമങ്ങളിൽ ആക്ടീവാകാറുണ്ട് .അതെ പോലെ താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം സംയുക്ത പങ്കുവെക്കാറുണ്ട്. എന്നാൽ വളരെ മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടിച്ച് എത്തിയിരിക്കുകയാണ് നടി. സംയുക്തയോട് ചാറ്റില്‍ വന്നു നഗ്ന ചിത്രം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ഇന്‍സ്റ്റഗ്രാമില്‍ നടിയെ ഫോളോ ചെയ്യുന്നയാളാണ് സന്ദേശം അയച്ചത്. ഈ ചാറ്റിന്‌റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത രംഗത്തെത്തിയത്. ഇയാളുടെ ചോദ്യത്തോട് നടി പ്രതികരിച്ചില്ല.
പകരം സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. യുവ താരം ജയസൂര്യ നായകനായ വെളളം ആണ് സംയുക്ത മേനോന്റെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം പ്രജേഷ് സെനാണ് സംവിധാനം ചെയ്തത്. സിനിമയില്‍ ജയസൂര്യയുടെ ഭാര്യയുടെ കഥാപാത്രത്തിലാണ് സംയുക്ത എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡായിട്ടുളള ചിത്രങ്ങള്‍ പങ്കുവെക്കാറുളള താരമാണ് കൂടിയാണ് സംയുക്ത.