Connect with us

Hi, what are you looking for?

Latest News

മാന്യതവിട്ട് വിമർശിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് സാധിക വേണുഗോപാൽ

സിനിമാ-സീരിയൽ ആസ്വാദകർക്ക് ഒരേ പോലെ പ്രിയങ്കരിയായി മാറിയ  താരമാണ് സാധിക വേണു ഗോപാല്‍. വളരെ കുറഞ്ഞ കാലയളവ് കൊണ്ടാണ് താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയെടുത്തത്. നിലവിൽ ഇപ്പോൾ വളരെ രൂക്ഷമായി കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണതിനെതിരെയും അതെ പോലെ ഓരോ ദിവസവും  വർദ്ധിച്ചു  കൊണ്ടിരിക്കുന്ന  സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും വളരെ ശക്തമായ  ശബ്ദമുയര്‍ത്തുന്ന താരം കൂടെയാണ് സാധിക. ഇപ്പോളിതാ  സാധികയുടെ ഏറ്റവും പുതിയ പോസ്റ്റ് വൈറലായി കൊണ്ടിരിക്കുകയാണ്.

 

Sadhika Venugopal1

Sadhika Venugopal1

കുറച്ചു ദിവസങ്ങൾ കൊണ്ട്  സോഷ്യൽ മീഡിയയിലൂടെ തന്നെ വളരെ രൂക്ഷമായി ശല്യം ചെയ്യുന്നയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ കുറിച്ചാണ് സാധിക  വെളിപ്പെടുത്തൽ നടത്തുന്നത്. നിലവിൽ ഇപ്പോൾ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഏറെ വർദ്ധിച്ചു  കൊണ്ടിരിക്കുകയാണ്.ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് എങ്കില്‍ ഇതിന്റെ തോത് വളരെ കൂടുതലാണെന്നും താരം പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന് നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പം അങ്ങനെയുള്ള  അനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്.

Sadhika-Venugopal.new

Sadhika-Venugopal.new

സാധികയുടെ വാക്കുകളിലേക്ക്……

പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ. പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..
പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്ബനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വാണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്‍മാരെയും (ആണും പെണ്ണും പെടും) ആണ്. ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്.

Sadhika Venugopal3

Sadhika Venugopal3

നമുക്കൊരുമിച്ചു മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ്. വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം. സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ് അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗീക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്കഡോണ്‍ ആസ്വദിക്കാം പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാര്‍ ആരാണോ അവരാണ്. ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക.ഇത് സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രശ്‌നമല്ലെന്നും പുരുഷന്മാരും ഇതിന് ഇരയാകാറുണ്ടെന്നും സാധിക അഭിപ്രായപ്പെട്ടു. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്‍ഷം കുറക്കുന്നതിനും പരിഹാരം ആകും സാധിക പറയുന്നു.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...