സീരിയൽ താരം റെബേക്കയും സംവിധായകൻ ശ്രീജിത്ത് രവിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.പ്രണയ ദിനത്തിലാരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.കസ്തൂരിമാനിലെ കാവ്യയെ ഏവർക്കും അറിയാവുന്നതാണ്,കാവ്യ എന്ന വക്കീൽ കഥാപാത്രത്തെയാണ് റെബേക്ക സന്തോഷ് അവതരിപ്പിക്കുന്നത്..കുട്ടനാടൻ മാർപാപ്പ , മാർഗ്ഗം കളി എന്ന ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീജിത്ത് രവി. എഴുത്തുകാരനും ഛായാഗ്രഹകനുമാണ് ശ്രീജിത്ത്.ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു, പ്രണയം പ്രണയ ദിനത്തിൽ തന്നെ പൂവണിയുകയും ചെയ്തു. റെബേക്ക തന്നെയാണ് വിവാഹ നിശ്ചയം വിശേഷം പങ്ക് വെച്ചത്,മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി മുന്നേറുന്നത്.തൃശൂര്‍ സ്വദേശിനിയായ റബേക്കയും ശ്രീജിത്തും തമ്മിലുള്ള പ്രണയം ഏവർക്കും അറിയാവുന്നതായിരുന്നു,ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഇരുവരും പങ്ക് വെയ്കാറുണ്ടാരുന്നു
