റാണ എന്ന് പറഞ്ഞാൽ അറിയില്ലെങ്കിൽ പൽവാൾ ദേവൻ എന്ന് പറഞ്ഞാൽ ഏവർക്കും സുപരിചിതനായ താരമാണ് റാണ ദഗ്ഗുബാട്ടി. ബാഹുബലിയിലെ വില്ലനായി തിളങ്ങിയ താരത്തെ പ്രേക്ഷകർ നീട്ടിയാണ് സ്വീകരിച്ചത്. ബാഹുബലിയിലെ വില്ലൻ വേഷവും അതിനു ശേഷം നിരവധി നായക വേഷങ്ങളിലും സഹനടൻ വേഷങ്ങളിലും താരം നിറഞ്ഞ നിന്നിരുന്നു. എന്നാൽ വേഗം തന്നെ സിനിമയിൽ നിന്ന് താരം ഒരു ഇടവേള എടുത്തിരുന്നു,വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിൽ ആണെന്നും മറ്റും പല അഭ്യൂഹങ്ങളും വന്നിരുന്നു എന്നാൽ ഇത് വരെ അതിനു ഒരു സ്ഥീതികരണം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോളിതാ ഇതേക്കുറിച്ച് ആദ്യമായി തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് റാണാ.സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു പോയെന്ന് റാണ പറഞ്ഞു. വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു- റാണ പറഞ്ഞു. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്.. കണ്ണുകൾ നിറഞ്ഞ് തുളുമ്പിയ താരത്തിന് സാമന്ത ആശ്വാസവാക്കുകൾ പകർന്നു നൽകി.. അസുഖ കാലഘട്ടത്തിൽ റാണയുടെ മെലിഞ്ഞ ശരീരത്തോട് കൂടിയുള്ള ചിത്രം സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.
കോവിഡ് കാലത്താണ് റാണ വിവാഹിതനായത്. അടുത്ത സുഹൃത്തായ മിഹിക ബജാജിനെയാണ് റാണാ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
