മിമിക്രി രംഗത്തിൽ കൂടെയും പിന്നീട് കോമഡി പരുപാടികളിൽ കൂടിയും മിനി സ്‌ക്രീൻ രംഗത്തേക്ക് എത്തിയ രമേശ് പിഷാരടി പിന്നീട് ബിഗ് സ്ക്രീനിലേക്ക് എത്തി., നായകനായും, വില്ലനായും, ഹാസ്യ താരമായും എല്ലാം വേഷമിട്ട പിഷാരടി പിന്നീട് സംവിധാന രംഗത്തേക്ക് കടക്കുകയും ചെയ്തു . ആദ്യ സംവിധാന സംരഭം തന്നെ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ആയിരുന്നു, കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച വിജയമാണ് കൈവരിച്ചത്. ഇത് വരെ കാണാത്ത തരത്തിലായിരുന്നു ജയറാമിന്റെ മേക്കോവർ,മികച്ച നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ചിത്രം. ആദ്യ ചിത്രത്തിന് ശേഷം അടുത്ത ചിത്രം പിഷാരടി ഒരുക്കിയപ്പോൾ നായകനായി വന്നത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു. ഗാന ഗന്ധർവ്വൻ എന്നായിരുന്നു ചിത്രത്തിന്റെ പേര് കമലാസനൻ എന്ന പാട്ടുകാരനായിട്ട് ആയിരുന്നു മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. രണ്ട് ചിത്രങ്ങളുടെ വിജയത്തിന് ശേഷം പിഷാരടി അടുത്ത ചിത്രവുമായി എത്തുന്നു എന്ന വാർത്തകളാണ് പ്രചരിക്കുന്നത് ഇപ്പോൾ.പഞ്ചവർണ്ണ തത്ത , ഗാനഗന്ധർവൻ എന്നി ചിത്രങ്ങൾക്ക് ശേഷം പിഷാരടിയുടെ അടുത്ത ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹൻലാൽ നായകനായി എത്തിയ നരംസിംഹത്തിന്റെ നിർമ്മാണത്തിൽ കൂടെയാണ് ആശിർവാദ് സിനിമാസ് നിർമ്മാണ രംഗത്തേക്ക് എത്തിയത്.മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ നരസിംഹം ആ കാലത്തെ റെക്കോർഡ് കളക്ഷനുകളാണ് നേടിയെടുത്തത് . മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ദൃശ്യം 2 , പ്രിത്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാൻ, മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബാറോസ് എന്നി ചിത്രങ്ങളാണ് ആശിർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ഇപ്പോൾ ഉള്ളത്. ബാറോസ് , എമ്പുരാൻ എന്നി ചിത്രങ്ങൾ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ദൃശ്യം 2 ഓടിടി റിലീസായാണ് എത്തുക,മരയ്ക്കാർ റിലീസ് വൈകുമെന്നും വാർത്തകളുണ്ട്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ അനുസരിച് ആശിർവാദ് സിനിമാസിന്റെ അടുത്ത ചിത്രത്തിൽ സംവിധായകനായി രമേശ് പിഷാരടി എത്തുന്നു എന്നും മോഹൻലാൽ ആകും നായകൻ എന്നതുമാണ്. എന്നാൽ ഇതേ സംബന്ധിച്ച് യാതൊരു ഔദോഗിക പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ല, വരും ദിനങ്ങളിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതാം
